കോഴിക്കോട്:ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു.
നിര്‍ജലീകരണം കാരണം അവശനിലയിലായ ആനയ്ക്ക് ചികിത്സ നൽകിയിരുന്നെങ്കിലും ഫലം കണ്ടില്ല.
കിണറിൽ നിന്നും രക്ഷപെടുത്തിയ ആനയെ കാട്ടിലേക്ക് അയച്ചിരുന്നുവെങ്കിലും കിണറിനടുത്ത കൃഷിയിടത്തിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചികിത്സ നൽകിയിരുന്നു.