17.1 C
New York
Saturday, January 22, 2022
Home Kerala പെൻഷൻ മുടങ്ങി കെഎസ്ആർടിസി, സമരത്തിലേക്കെന്ന് സംഘടനകൾ.

പെൻഷൻ മുടങ്ങി കെഎസ്ആർടിസി, സമരത്തിലേക്കെന്ന് സംഘടനകൾ.

തിരുവനന്തപുരം : കെഎസ്ആർടിസി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. പെൻഷൻ തുക മുടങ്ങുകയും ശമ്പള പരിഷ്‌ക്കരണ ചർച്ച പാതി വഴിയിൽ നിലയ്‌ക്കുകയും ചെയ്തു. ഇതോടെ ഭരണ പ്രതിപക്ഷ മെന്യേ യൂണിയനുകൾ സൂചനാപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.

മൂന്ന് അംഗീകൃത ട്രേഡ് യൂണിയനുകളാണ് സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് നവംബർ 5 ,6 തീയതികളിലും എംപ്‌ളോയീസ് സംഘ് നവംബർ 5നും പണിമുടക്കും. ഭരാണാനുകൂല സംഘടനയായ എംപ്‌ളോയീസ് അസോസിയേഷൻ നവംബർ 5 നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒക്ടോബർ മാസം അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കുമ്പോഴും കെഎസ്ആർടിസി ഈ മാസത്തെ പെൻഷൻ വിതരണം ചെയ്തിട്ടില്ല. പെൻഷൻ വിതരണം ചെയ്ത വകയിൽ സഹകരണ ബാങ്കുകൾക്ക് സർക്കാരിൽ നിന്ന് മൂന്നുമാസത്തെ കുടിശ്ശിക ലഭിക്കാനുണ്ട്.

ഇത് ലഭിക്കാതെ തുടർന്ന് പെൻഷൻ നൽകാനാകില്ലെന്നാണ് സഹകരണ ബാങ്കുകളുടെ നിലപാട്.

പണം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്നാണ് ധനവകുപ്പ് നൽകുന്ന വിശദീകരണം. പത്ത് വർഷം മുമ്പുള്ള ശമ്പളമാണ് ജീവനക്കാർക്ക് ഇപ്പോഴും ലഭിക്കുന്നത്.

പുതിയ കമ്പനിയായ കെ സ്വിഫ്റ്റിനെച്ചൊല്ലി ശമ്പള പരിഷ്‌കരണ ചർച്ചകൾ വഴി മുട്ടി. സെപ്റ്റംബർ 20ന് ശേഷം ഇതുവരെ ചർച്ച നടന്നിട്ടില്ല.

7,500ഓളം ജീവനക്കാർ നിലവിലെ സാഹചര്യത്തിൽ കൂടുതലാണെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ. അതേസമയം അധിക ജീവനക്കാരെ ഒഴിവാക്കുന്നതിനുള്ള ലേ ഓഫ് നിദ്ദേശം പരിഗണനയിലുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ? ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയിലിലായേക്കാം.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ ഒരു...

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട...

വേനല്‍ അതി രൂക്ഷം :അച്ചന്‍കോവില്‍ നദി വറ്റി തുടങ്ങി

അതി രൂക്ഷമായ വേനല്‍ അച്ചന്‍കോവില്‍ നദിയിയെയും വറ്റിച്ചു തുടങ്ങി .കാല വര്‍ഷത്തില്‍ വെള്ളപ്പൊക്കം സമ്മാനിച്ച ഈ നദിയുടെ പല ഭാഗവും വറ്റി .വനത്തില്‍ നിന്നും തൊണ്ണൂറ് തോടുകള്‍ ചേരുന്ന അച്ചന്‍കോവില്‍ നദി വേനലിന്‍റെ...

കോവിൻ ആപ്പിൽ ഒറ്റ നമ്പറിൽ നിന്നുള്ള വാക്സിൻ ബുക്കിങ്ങ് പരിധി ഉയർത്തി.

ന്യൂഡെൽഹി: കോവിൻ ആപ്പിൽ ഒറ്റ നമ്പറിൽ നിന്നുള്ള വാക്സിൻ ബുക്കിങ്ങ് പരിധി ഉയർത്തി. കോവിനിൽ ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ആറ് അംഗങ്ങൾക്ക് റജിസ്റ്റർ ചെയ്യാം. വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. നേരത്തെ ഒരു...
WP2Social Auto Publish Powered By : XYZScripts.com
error: