2021 ജനുവരി 1 മുതൽ മാർച്ച് 20 വരെ അക്ഷയ കേന്ദ്രങ്ങളിൽ വിവിധ സാമൂഹ്യ ക്ഷേമ പെൻഷൻ. വാങ്ങിക്കുന്നവർ മസ്റ്ററിംഗ് നടത്തണം എന്ന പ്രചാരണം അടിസ്ഥാനരഹിതം
വാർദ്ധക്യകാല പെൻഷൻ , വിധവ- അവിവാഹിതപെൻഷൻ, വികലാംഗ പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ തുടങ്ങി സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങിക്കുന്നവർ മസ്റ്ററിങ്ങ് നടത്തണം എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണ് 2021 ജനുവരി 1 മുതൽ മാർച്ച് 20 വരെ അക്ഷയ കേന്ദ്രങ്ങളിൽ പോയി മസ്റ്ററിംഗ് നടത്തണം എന്ന രീതിയിൽ ഒരു നിർദ്ദേശം ഔദ്യോഗികമായി നൽകിയിട്ടില്ല മാത്രമല്ല മസ്റ്ററിംഗ് പ്രവർത്തനങ്ങൾ മാസങ്ങൾക്കു മുമ്പ് തന്നെ പൂർത്തിയായതാണ് ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെഅടിസ്ഥാനരഹിതമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളുന്നത് ആയിരിക്കും