പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അവശനിലയിൽ.വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് നിരാഹാര സമരത്തിലാണ് ഗോമതി. നിരാഹാര സമരം ആറാം ദിനം പിന്നിടുന്നതോടെയാണ് ഗോമതി അവശയായിരിക്കുന്നത് .. ഗോമതിയെ ഉടൻ അറസ്റ്റു ചെയ്ത് ആശുപത്രി യിലേയ്ക്കു നീക്കാൻ സാധ്യത. ആരോഗ്യനില വഷളായ ഗോമതിയെ പരിരോധിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടിട്ടും, ആരോഗ്യ വകുപ്പ് തിരിഞ്ഞു നോക്കിയില്ലെന്നു പരാതി. വാളയാര്‍ നീതി സമരസമിതിയുടെ നേതൃത്വത്തില്‍ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപമാണ് അനിശ്ചിതകാല സത്യഗ്രഹം തുടരുന്നത്. വിവിധ രാഷ്ട്രീയ നേതാക്കളും സംഘടനാ പ്രവര്‍ത്തകരും പിന്തുണയുമായെത്തുന്നുണ്ട്.