17.1 C
New York
Tuesday, September 21, 2021
Home Kerala പെണ്‍കുട്ടിയാണെന്ന വ്യാജേന പതിനാറുകാരന് അശ്ലീല വീഡിയോ അയച്ചു; നഗ്നചിത്രം അയച്ചുതരണമെന്നും ആവശ്യം; യുവാവ് അറസ്റ്റില്‍

പെണ്‍കുട്ടിയാണെന്ന വ്യാജേന പതിനാറുകാരന് അശ്ലീല വീഡിയോ അയച്ചു; നഗ്നചിത്രം അയച്ചുതരണമെന്നും ആവശ്യം; യുവാവ് അറസ്റ്റില്‍

കാസർഗോഡ് : പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ പതിനാറുകാരന് അശ്ലീല വീഡിയോ ചാറ്റിങ് നടത്തിയ യുവാവ് അറസ്റ്റില്‍. പോക്സോ വകുപ്പ് പ്രകാരമാണ് കാസര്‍കോട് കളനാട്ടെ മുഹമ്മദ് മന്‍സിലിലെ കെ പി മുഹമ്മദ് ഫിറോസിനെ(24) പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

രണ്ടാഴ്ച മുൻപ് പരിചയപ്പെട്ട പതിനാരുകാരനുമായാണ് മുഹമ്മദ് ഫിറോസ് ചാറ്റിങ് നടത്തിയത്. പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍നിന്നാണ് ചാറ്റ് ചെയ്തത്. തുടക്കത്തില്‍ സൗഹൃദസംഭാഷണം മാത്രമാണ് നടത്തിയത്. എന്നാല്‍ പിന്നീട് അശ്ലീല മെസേജുകളും നഗ്നചിത്രങ്ങളും ചാറ്റിങ്ങിനിടെ അയച്ചു നല്‍കുകയായിരുന്നു.

പതിനാറുകാരനോട്, നഗ്നചിത്രം അയച്ചുതരാനും ആവശ്യപ്പെട്ടു. ഇതോടെ, വിദ്യാര്‍ഥി വിവരം വീട്ടില്‍ പറയുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇയാളുടെ ഫോണ്‍ ഉള്‍പ്പടെയുള്ളവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് അറിയിച്ചു. പോക്സോ വകുപ്പിന് പുറമെ ഐടി വകുപ്പും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. സി ഐ സി ഭാനുമതി, എസ്.ഐ കെ അജിത എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സൗഹൃദം (കവിത) പ്രസന്ന മുകുന്ദൻ

നീളെനീളെക്കൊഴിയുന്നു രാത്രങ്ങൾകാലചക്രം ഉരുളുന്നു പിന്നെയും. പകലെരിയുന്നു രാവുപുലരുന്നുസ്വപ്നഗേഹങ്ങൾ നിദ്രവിട്ടുണരുന്നു. അഴലെഴുന്നൊരെൻ മനമാകവേഅലകടൽപോലെ ആലോലമാടുന്നു. ചേർത്തുവയ്ക്കുന്നു ...

എന്നാലായത് (കവിത) കേണൽ രമേശ്‌ രാമകൃഷ്ണൻ

ഇന്നലെ ‌ഞാനൊരുകൊതുകിനെ‌ കണ്ടു.എന്റെ രക്തം ‌ഊറ്റിക്കുടിച്ചിട്ടുംഞാനതിനെ അടിച്ചു ‌കൊന്നില്ല.നീല വെട്ട൦ പരത്തുന്ന ഒരു ഇലക്ട്രിക് ...

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...

മതത്തെ ഞടുക്കിയ മനുഷ്യൻ (ലേഖനം)

ഇന്ന് ഗുരുവിന്റെ ശുദ്ധനിർവ്വാണ ദിനം. കാലദേശങ്ങൾക്കപ്പുറത്തു സമൂഹത്തെ സ്വാധീനിക്കുവാൻ കഴിഞ്ഞ മഹാത്മാക്കളുടെ വാഗ്മയചിത്രങ്ങൾ ഗുരുവിനെ അറിയാനാഗ്രഹിക്കുന്നവർക്ക് വളരെ സഹായകമാണ്. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ഗുരുവിനെകുറിച്ചു പറഞ്ഞത് ഇനിയും കേൾക്കാത്ത മലയാളികളുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ മഹാകവി ചുറ്റിസഞ്ചരിച്ചിട്ടുണ്ടെന്നും...
WP2Social Auto Publish Powered By : XYZScripts.com
error: