പെട്രോൾ വില സെഞ്ചുറിക്കരികിൽ
രാജ്യത്ത് ചില പ്രദേശങ്ങളിൽ പെട്രോൾ വില 100 രൂപക്ക് അടുത്തെത്തി. രാജസ്ഥാനിലെ ഗംഗാനഗറിൽ വില 99.22 രൂപയിലെത്തി. ഒഡീഷയിലെ മൽക്കാൻഗിരിൽ ഡീസൽ വില 90.64 രൂപയിലെത്തി.
തുടർച്ചയായ ആറാം ദിവസവും രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു. ഇന്ന് പെട്രോൾ വില 29 പൈസയും ഡീസൽ വില 34 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോൾ വില 90.59 രൂപയായി.
ഇന്ധനവില ഇന്ന്
കോട്ടയം
പെട്രോൾ: 89.27 രൂപ
ഡീസൽ: 83.74 രൂപ