പെട്രോൾ വില കോട്ടയത്ത് 95 കടന്നു
ഇന്ന് പെട്രോൾ വില 26 പൈസയും ഡീസൽ വില 24 പൈസയും വർധിച്ചു. ഇതോടെ കോട്ടയത്തെ പെട്രോൾ വില 95 രൂപ കടന്നു.
രാജ്യത്ത് പെട്രോൾ വില 100 കടന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ജമ്മു കശ്മീർ കൂടി ഇടം പിടിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട, ആന്ധ്രപ്രദേശ്, ഒഡീഷ, തെലങ്കാന എന്നിവയാണ് നേരത്തെ 100 കടന്ന മറ്റു സംസ്ഥാനങ്ങൾ.
കഴിഞ്ഞ വർഷം (2020)ജൂൺ ഒന്നിന് കോട്ടയത്തെ ഇന്ധനവില പെട്രോൾ :71.76 രൂപ, ഡീസൽ: 66.03 രൂപ.
*ഇന്ധന വില*
*ഇന്ന്, കോട്ടയം*
പെട്രോൾ: 95.09 രൂപ
ഡീസൽ: 90.45 രൂപ
Facebook Comments