17.1 C
New York
Tuesday, June 22, 2021
Home Kerala പൂതനയിൽ ഉറച്ച് ശോഭ; ന്യായീകരിച്ച് സുരേഷ് ഗോപിയും: കമ്മീഷന് പരാതി

പൂതനയിൽ ഉറച്ച് ശോഭ; ന്യായീകരിച്ച് സുരേഷ് ഗോപിയും: കമ്മീഷന് പരാതി


പൂതനയിൽ ഉറച്ച് ശോഭ; ന്യായീകരിച്ച് സുരേഷ് ഗോപിയും: കമ്മീഷന് പരാതി

കടകംപള്ളി സുരേന്ദ്രനെതിരെ ശോഭാസുരേന്ദ്രന്‍ നടത്തിയ പൂതന പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി. പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ശോഭാ സുരേന്ദ്രന്‍. കഴക്കൂട്ടത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രന്‍റെ പ്രസ്താവനയെ ന്യായീകരിച്ച് രംഗത്തെത്തി.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍റെ സല്‍പേരിനെ കളങ്കപ്പെടുത്തുന്നതാണ് ശോഭാ സുരേന്ദ്രന്‍റെ ഈ പ്രസ്താവനയെന്നാണ് പരാതിയുടെ ഉള്ളടക്കം. എന്നാല്‍ പരാമര്‍ശത്തില്‍ നിന്നു പിന്നോട്ട് പോകാന്‍ തയ്യാറല്ലെന്നു വ്യക്തമാക്കിയ ശോഭാ സുരേന്ദ്രന്‍ കടുത്ത ആരോപണങ്ങളിലേക്ക് കടക്കുകയും ചെയ്തു.

കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുരേഷ്ഗോപിയും കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ശക്തമായ ത്രികോണമല്‍സരം നടക്കുന്ന കഴക്കൂട്ടത്ത് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വാക്പോരും തുടരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി

സംസ്ഥാനത്ത് ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി പരമാവധി 15 പേർക്ക് മാത്രമാണ് പ്രവേശനാനുമതി തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും കോട്ടയം ജില്ലയില്‍ നാളെ(ജൂണ്‍ 23) 25 കേന്ദ്രങ്ങളില്‍ 18-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും. ഇന്ന്(ജൂണ്‍ 22) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം. വാക്സിന്‍...

പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍.

കൊല്ലം പരവൂരിൽ ഊഴായിക്കോട്ട് പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പുരയിടത്തിന്റെ ഉടമയുടെ മകള്‍ രേഷ്മ (22) ആണ് അറസ്റ്റിലായത്. കുഞ്ഞ് രേഷ്മയുടേത് ആണെന്ന് പൊലീസ് പറഞ്ഞു. ഡിഎന്‍എ...

കോട്ടയം ജില്ലയില്‍ 609 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 609 പേര്‍ക്ക് കോവിഡ് കോട്ടയം ജില്ലയില്‍ 609 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 604 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap