പൂഞ്ഞാർതെക്കേക്കര പഞ്ചായത്ത് പ്രസിഡണ്ടിനെ ജോർജ് മാത്യുവിനെ സിപിഎം പുറത്താക്കി
പൂഞ്ഞാർ തെക്കേക്കരയിൽ പഞ്ചായത്ത് പ്രസിഡണ്ടിനെ സിപിഎം എം പാർട്ടിയിൽ നിന്നും പുറത്താക്കി. ജന പക്ഷത്തിന്റെ പിന്തുണയോടെ നേടിയ പ്രസിഡൻറ് സ്ഥാനം രാജിവെക്കണമെന്ന എന്ന ആവശ്യം നിരാകരിച്ചതിനെ തുടർന്നാണ് നടപടി. ജില്ലാ കമ്മറ്റിയും സംസ്ഥാന കമ്മിറ്റിയും ആവശ്യപ്പെട്ടെങ്കിലും സ്ഥാനം രാജിവെക്കാൻ പ്രസിഡൻറ് ജോർജ് അത്യാലിൽ തയ്യാറായിരുന്നില്ല. ജനപക്ഷത്തിൻറെ പിന്തുണയോടെ തെക്കേക്കരയിൽ സിപിഎം ഭരണം നേടിയത് ഏറെ ചർച്ചയായിരുന്നു.
14 അംഗ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിനും യുഡിഎഫിനും അഞ്ചുവീതം അംഗങ്ങളും ജനപക്ഷത്തിന് നാല് അംഗങ്ങളും ആണ് ഉള്ളത്. പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഇടത് പ്രതിനിധിയായി ജോർജ്ജ് മാത്യുവും യു ഡി എഫ് പ്രതിനിധിയായി റോജിയും മത്സരിച്ചെങ്കിലും സിപിഎം പ്രതിനിധി ജോർജിനെ ജനപക്ഷം പിന്തുണയ്ക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായ കേരള കോൺഗ്രസ് എം പ്രതിനിധിയും ജനപക്ഷം പിന്തുണയോടുകൂടി ആണ് വിജയിച്ചത്