17.1 C
New York
Friday, December 8, 2023
Home Kerala പൂഞ്ഞാർ ആശാനെ തളയ്ക്കാൻ ഫ്രാൻസിസ് ജോർജിനെ കളത്തിലിറക്കാൻ നീക്കം

പൂഞ്ഞാർ ആശാനെ തളയ്ക്കാൻ ഫ്രാൻസിസ് ജോർജിനെ കളത്തിലിറക്കാൻ നീക്കം

കോട്ടയം: പിസി ജോര്‍ജിന്‍റെ തട്ടകമായ പൂഞ്ഞാറില്‍ തന്നെ ജയിക്കാന്‍ ആളില്ലെന്ന് വെല്ലുവിളിക്കുന്ന പിസി ജോര്‍ജിനെ തുരത്താന്‍ കോണ്ഗ്രസ് എ ഗ്രൂപ്പിന്റെ നീക്കം. ജോര്‍ജിനെ നേരിടാന്‍ ശക്തനായ സ്ഥാനാര്‍ഥി തന്നെ വേണമെന്നതിനാല്‍ അതിനുള്ള തന്ത്രങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. അതിനായി ജോസഫ് ഗ്രൂപ്പില്‍ നിന്നും കേരളാ കോണ്ഗ്രസ് സ്ഥാപക നേതാവുകൂടിയായ കെ എം ജോര്‍ജിന്റെ മകന്‍  ഫ്രാന്‍സിസ് ജോര്‍ജിനെ തന്നെ ഇറക്കാനാണ് നീക്കം. 

ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ജോസഫിനോട് ആവശ്യപ്പെടുകയും ചെയ്തു. കെ എം ജോര്‍ജ്  1967ലും 1970ഇലും പൂഞ്ഞാർ മണ്ഡത്തിൽ നിന്ന് കേരളാ കോൺഗ്രസ് പാർട്ടിയിൽ നിന്ന് മത്സരിച്ചു ജയിച്ച ചരിത്രവും ഉണ്ട്. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു സാധ്യത വച്ചാണ് ഫ്രാന്‍സിസ് ജോര്‍ജിനെ കളത്തിലിറക്കാന്‍ നീക്കം നടത്തുന്നത്. ഫ്രാന്‍സിസ് ജോര്‍ജ് പിസി ക്കെതിരെ നില്ക്കാന്‍ പറ്റിയ കരുത്തനായ സ്ഥാനാര്‍ഥിയാണെന്നാണ്‌ കോണ്ഗ്രസ് വിലയിരുത്തല്‍. കൂടാതെ ജോസഫ് വിഭാഗം നേതാവായ സാബു പ്ലാത്തോട്ടത്തെയും പൂഞ്ഞാര്‍ സീറ്റിലേക്ക് പരിഗണിക്കുന്നുണ്ട്. 

യുഡിഎഫിലേക്ക് ജോര്‍ജിനെ കൊണ്ടുവരാന്‍ കച്ചകെട്ടി ഇറങ്ങിയ ഐ ഗ്രൂപ്പ് നേതാക്കള്‍ക്ക് മാത്രമല്ല പിസി ജോര്‍ജിനെ  ജോസഫ് ഗ്രൂപ്പിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിച്ച  മോന്‍സിനും ജോയ് അബ്രഹാമിനും ഈ നീക്കം തിരിച്ചടിയാവുകയാണ്. രണ്ടുപേര്‍ക്കും ഫ്രാന്‍സിസ് ജോര്‍ജിനെ പൂഞ്ഞാറില്‍ മത്സരിപ്പിക്കുന്നതിനോട് എതിര്‍പ്പാണ്. മാത്രമല്ല യുഡിഎഫില്‍ നിന്ന് ഒരാളെ പൂഞ്ഞാറില്‍ മത്സരിപ്പിക്കുകയാണെങ്കില്‍ പിസി ജോര്‍ജിനെ ജയിപ്പിക്കാനായി  ദുര്‍ബലനായ ഒരാളെ സ്ഥാനാര്‍ഥിയാക്കാനാണ് ഐ ഗ്രൂപ്പിന്റെയും മോന്സിന്റെയും നീക്കം. ജോസഫ് വാഴക്കനെ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം നടന്നെങ്കിലും ജോര്‍ജുമായുള്ള അടുപ്പം കാരണം വാഴക്കനും അതിനു സമ്മതിക്കുന്നില്ല. 

ജോസഫ് ഗ്രൂപ്പില്‍ തന്നെ  ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു ഗ്രൂപ്പും മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ മറ്റൊരു ഗ്രൂപ്പും ഉടലെടുത്തിട്ടുണ്ട്. പാർട്ടിയിൽ മേധാവിത്തം നഷ്ടപ്പെടുമോ എന്ന ഭയമാണ് ഈ ഗ്രൂപ്പിസത്തിന് മുഖ്യ കാരണം. പാർട്ടിയിൽ രണ്ടാമനായി നിൽക്കുക എന്നത് ഇപ്പോൾ തന്നെ മോൺസിന് സാധിക്കുന്നില്ല. അതാണ് ഫ്രാൻസിസ് ജോർജുമായുള്ള പ്രധാന പ്രശ്നവും. 

ജോസഫിനൊപ്പം ദീര്‍ഘനാളായി കൂടെയുണ്ടായിരുന്ന മോന്‍സ് തല മുതിര്‍ന്ന നേതാക്കള്‍ ജോസഫ് ഗ്രൂപ്പിലേക്ക് എത്തിയതോടെ പിന്തള്ളപെടുമെന്നു ഭയക്കുന്നുണ്ട്. ജോര്‍ജിനെ ഗ്രൂപ്പിലേക്ക് എത്തിക്കാനും മോന്‍സിന് സാധിച്ചില്ല. ജോര്‍ജിനെ ഗ്രൂപ്പിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമ്പോഴാണ് പൂഞ്ഞാറില്‍  ഫ്രാന്‍സിസ് ജോര്‍ജിനെ നിര്‍ത്തി അദ്ദേഹത്തെ തോല്‍പ്പിക്കാനുള്ള നീക്കങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നടത്തുന്നത് എന്നതില്‍ മോന്‍സിന് കടുത്ത എതിര്‍പ്പാണ്. എന്തായാലും തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടികള്‍ക്ക് പകരം വീട്ടാനും എങ്ങനെയും ഭരണം പിടിക്കാനും നീക്കങ്ങള്‍ നടത്തുന്ന കോണ്ഗ്രസ് ജയ സാധ്യത ഏറെയുള്ള സ്ഥാനാര്‍ഥികളെ തന്നെയാണ് പരിഗണിക്കുന്നത്. യുഡിഎഫിലേക്ക് ചായാന്‍ കാത്തിരുന്ന ജോര്‍ജിനെ കോണ്ഗ്രസ്കാര്‍ തന്നെ പൂഞ്ഞാറില്‍ തറപറ്റിക്കുമോ എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മുക്കാട്ടുകര ബെത് ലേഹം സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം

1979 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും അവരുടെ പ്രിയ അധ്യാപകരും ഒരു വട്ടം കൂടി ഡിസംബർ 9 ശനിയാഴ്ച സ്കൂൾ മുറ്റത്ത് ഒത്തുചേരുന്നു. ഒരു വട്ടം കൂടി OSA സംഘടിപ്പിക്കുന്ന പൂർവ്വ...

“സ്വർഗീയ നാദം” ക്രിസ്തുമസ് ഗാനശുശ്രൂഷ ഡിസം:15നു മുഖ്യാതിഥി ഡോ:ജോസഫ് മാർ തോമാസ്ബിഷപ്പ് 

അറ്റ്ലാന്റാ: അറ്റ്ലാന്റാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന മ്യൂസിക് ബാന്റിന്റെ ക്രിസ്തുമസ് ഗാനശുശ്രൂഷ ഡിസംബർ 15 നു വെള്ളിയാഴ്ച വൈകിട്ട് ഈസ്റ്റേൺ ടൈം 8 30ന് നടത്തപ്പെടുന്നു. സൂം ഫ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന...

ഐ പി എൽ 500 -മത് സമ്മേളനത്തിൽ ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ സന്ദേശം നൽകുന്നു

ന്യൂജേഴ്‌സി: ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർ നാഷണൽ പ്രയർ ലയൻ ഡിസംബർ 12 ചൊവാഴ്‌ച സംഘടിപ്പിക്കുന്ന 500 -മത് പ്രത്യേക സമ്മേളനത്തിൽ നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ ഐസക്...

സാറാമ്മ എബ്രഹാം(93) ഡാലസിൽ അന്തരിച്ചു 

ഡാളസ്: ഇർവിംഗ് ബെഥെസ്ഡ ബൈബിൾ ചാപ്പൽ എൽഡർ ബാബു എബ്രഹാമിന്റെ മാതാവ് സാറാമ്മ എബ്രഹാം, ഡാലസിൽ അന്തരിച്ചു,93 വയസ്സായിരുന്നു. 1995-ലാണ് കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത് മക്കൾ: തോമസ് എബ്രഹാം - ലിസി തോമസും...
WP2Social Auto Publish Powered By : XYZScripts.com
error: