കോട്ടയം: പൂഞ്ഞാറില്‍ മൂന്നു മുന്നണികളെയും തറപറ്റിച്ചു പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റം പിതാവിനെപ്പോലെ ഒറ്റയാനായി തിളക്കമാർന്നതാക്കി..
പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്ന് മൂന്നു മുന്നണികളെയും തോല്‍പ്പിച്ചു കൊണ്ടാണ് ജനപക്ഷം സ്ഥാനാര്‍ത്ഥിയായ ഷോണിന്റെ അരങ്ങേറ്റ വിജയം തിളക്കമാക്കിയത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.വി.ജെ ജോസ് വലിയവീട്ടിലിനെയാണ് ഷോണ്‍ 1638 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി വിജയത്തേരിലേറിയത്.
ഷോണടക്കം നാല് പേരാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചത്. ഇവിടെ ഇടതു മുന്നണിയ്ക്കായി മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം സ്ഥാനാര്‍ത്ഥി അഡ്വ. ബിജു ജോസഫ് ഇളംതുരുത്തിയില്‍ മൂന്നാമതായി. പൂഞ്ഞാര്‍-പാലാ മണ്ഡലലങ്ങളില്‍ പെട്ട പഞ്ചായത്തുകളില്‍ ഷോണിന് ലീഡ് നേടാനായി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി സി ജോര്‍ജ് പൂഞ്ഞാര്‍ മണ്ഡലത്തില്‍ മൂന്നു മുന്നണികളെയും പരാജയപ്പെടുത്തി ഇരുപത്തിയെണ്ണായിരത്തില്‍പരം വോട്ടുകള്‍ക്കാണ് വിജയിച്ചത്.