പൂജപ്പുരയില്‍ വച്ച് റോഡപകടത്തില്‍പ്പെട്ടവര്‍ക്ക് സഹായമായി മേയര്‍ ആര്യ രാജേന്ദ്രന്‍ . അപകട സമയത്ത് വഴിയാത്രക്കാരനായ ഒരാളുടെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സംഭവം പുറത്തറിയുന്നത്. പൂജപ്പുരയില്‍ വച്ച് ബൈക്കില്‍ പോവുകയായിരുന്നു അച്ഛനും മകളുമാണ് അപകടത്തില്‍പ്പെട്ടത്.
ഇടിച്ച് വീഴ്ത്തിയ ബൈക്ക് നിര്‍ത്താതെ പോവുകയായിരുന്നു. ഈ സമയത്ത് ഇവിടെയെത്തിയ മേയര്‍ ആര്യ പരിക്കേറ്റ കുട്ടിയെ ഒദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. മകളെ ആശുപത്രിയിലെത്തിക്കാനായി വാഹനങ്ങള്‍ക്കായി ശ്രമിക്കുന്നതിനിടെയാണ് മേയര്‍ അപകടം സംഭവിച്ച സ്ഥലത്ത് എത്തിയതെന്നും ദൃക്സാക്ഷിയായ ആള്‍ പറയുന്നു.