17.1 C
New York
Saturday, January 22, 2022
Home Kerala പൂജപ്പുരയിലെ സർക്കാർ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു .

പൂജപ്പുരയിലെ സർക്കാർ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു .

തിരുവനന്തപുരം : പൂജപ്പുരയിലെ സർക്കാർ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു .

നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങളും അണുനശീകരണ പ്രവർത്തനങ്ങളും നടക്കുകയാണ്. പൊതുജന പങ്കാളിത്തത്തോടെ എംഎൽഎമാരും തദ്ദേശഭരണ സ്ഥാപന മേധാവികളും സ്കൂൾ അടിസ്ഥാനത്തിലുള്ള ജനകീയ സമിതികളുമാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

പൂജപ്പുര പാങ്ങോട് ഗവൺമെന്റ് എൽ പി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു കൊണ്ട് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളുകൾ വൃത്തിയാക്കുന്നതിനും അണുവിമുക്തമാക്കുന്നത്തിനുമുള്ള വൻ പദ്ധതിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്.

സ്കൂളിനെ സജ്ജമാക്കൽ,ഫർണിച്ചറുകൾ റിപ്പയർ ചെയ്ത് സജ്ജമാക്കൽ,ഇഴജന്തുക്കളും മറ്റും ഉണ്ടാകാനിടയുള്ള സാഹചര്യം ഒഴിവാക്കാൻ വൃത്തിയാക്കേണ്ട ഇടങ്ങളെല്ലാം വൃത്തിയാക്കി എന്ന് ഉറപ്പാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഓരോ സ്കൂളുകളും കേന്ദ്രീകരിച്ച് നടക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫോക്കാനയുടെ 2022-2024 ഭരണസമിതിയിലേക്ക് ന്യൂജേഴ്‌സിയിൽ നിന്ന് ജോയി ചാക്കപ്പൻ അസോസിയേറ്റ് സെക്രെട്ടറിയായി മത്സരിക്കുന്നു

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2022 - 2024 വർഷത്തെ ഭരണസമിതിയിൽ അസോസിയേറ്റ്‌ സെക്രെട്ടറിയായി ന്യൂജേഴ്‌സിയിൽ നിന്നുള്ള പ്രമുഖ സംഘടനാ- സാംസ്കാരിക നേതാവ് ജോയി ചാക്കപ്പൻ മത്സരിക്കുന്നു. ന്യൂജേഴ്സിയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള കൾച്ചറൽ ഫോറത്തെ...

കേരളാ കോൺഗ്രസ് നേതാവ് ജോസ് പി തേനേത്തിന്റെ പിതാവ് അന്തരിച്ചു.

കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറിയും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനുമായ പി ജോസ് മാസ്റ്ററുടെ പിതാവ് തേനേത്ത് പൈലി(99) എറണാകുളം ജില്ലയിലെ പിറവത്ത് അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (24-01-2022) രാവിലെ...

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ? ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയിലിലായേക്കാം.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ ഒരു...

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട...
WP2Social Auto Publish Powered By : XYZScripts.com
error: