തൊടുപുഴ : ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്നു കറിവച്ചു ഭക്ഷിച്ച 5 അംഗ സംഘം അറസ്റ്റിൽ. ആറ് വയസ്സുള്ള ആൺ പുള്ളിപ്പുലിയെയാണ് വനത്തോട് ചേർന്നുള്ള കൃഷിയിടത്തിൽനിന്ന് കെണിവച്ച് പിടിച്ചത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.