പുതുപ്പള്ളി വിടില്ലെന്ന് ഉമ്മൻ ചാണ്ടി
കോട്ടയം:പ്രവർത്തകരുടെ വൈകാരികമായ പ്രതിഷേധത്തിന് മറുപടിയുമായാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.
നേമത്ത് മത്സരിക്കാൻ ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ല
പുതുപള്ളിക്കാർ തൻ്റെ പേര് അംഗീകരിച്ചു കഴിഞ്ഞു.
പുതുപ്പള്ളി വിട്ട് പോകില്ല എന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
പുതുപ്പള്ളി ഉപേക്ഷിച്ച് നേമത്തേക്ക് മത്സരിക്കാൻ തയ്യാറാണെന്ന വാർത്തകൾ പുറത്ത് വന്നതോടെ നൂറുകണക്കിന് പ്രവർത്തകർ പുതുപ്പള്ളിയിലെ വീട്ടിൽ തടിച്ചുകൂടിയിരുന്നു.
