കോട്ടയ്ക്കൽ. പുതുപ്പറമ്പ് അബ്ദുൽ ബാരി ഉറൂസിന് തുടക്കമായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ബാപ്പു മുസല്യാർ, സി.എച്ച്.ത്വയിബ് ഫൈസി, ഹുസൈൻ ശിഹാബ് തങ്ങൾ, ഇർഷാദ് തങ്ങൾ, അബ്ദുൽ വാഹിദ് മുസല്യാർ, മൂസ മുസല്യാർ വളയംകുളം, കെ.കെ.എസ്.തങ്ങൾ വെട്ടിച്ചിറ, സ്വാലിഹ് അൻവരി ചേകന്നൂർ തുടങ്ങിയവർ പങ്കെടുത്തു. അബ്ദുൽ റഷീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്ന ദുആ സമ്മേളനത്തോടെ ഇന്നു വൈകിട്ട് സമാപിക്കും.