കോട്ടയം :ഉമ്മൻ ചാണ്ടി പുതുപള്ളിയിൽ തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ വീടിനു മുൻപിൽ പ്രതിഷേധംപുതുപ്പള്ളിയിൽ മത്സരിക്കുമെന്ന് ഉമ്മൻ ചാണ്ടി ഉറപ്പ് നൽകിയതോടെ വീട്ടിനു മുകളിൽ ആത്മ ഹത്യ ഭീഷണി മുഴക്കിയ പ്രവർത്തകൻ ജസ്റ്റിൻ താഴെയിറങ്ങി വീട്ടിനു പുറത്തിറങ്ങി ഉമ്മൻ ചാണ്ടി മൊബൈൽ ഫോണിലൂടെ ജസ്റ്റിനോട് താഴെയിറങ്ങാൻ ഉമ്മൻ ചാണ്ടി ആവശ്യപ്പെടുകയായി രുന്നു ഇതേതുടർന്ന് പ്രതിഷേധം അവസാനിപ്പിചു ജസ്റ്റിൻ താഴെ യിറങ്ങി . ദൽഹിയിൽ സ്ഥാനാർത്ഥി നിർണയ ചർച്ചയ്ക്ക് ശേഷം ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെ വസതിയിലെത്തു മുൻപ് കോണ്ഗ്രസ് പ്രവർത്തകർ വീടിന് മുൻപിൽ പ്രതി ഷേധവു മായി എത്തിയിരു ന്നു തിരു വഞ്ചൂർ രാധാകൃഷ്ണൻ ജില്ലാ പ്രസിഡന്റ് ജോഷി ഫിലിപ് അടക്കമുള്ളവരു മായി ചർച്ച നടത്തിയ ശേഷം പുതുപ്പള്ളിയിൽ തന്നെ മത്സരിക്കു മെന്ന് ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു രണ്ടിടത്തു മത്സരിക്കണമോ എന്ന തീരുമാനം ദേശീയനേതൃത്വത്തിന്റെതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു അതേ സമയം പ്രവർത്തകർ പോകാൻ മടിച്ച് ഉമ്മൻ ചാണ്ടിയുടെ വീടിനു മുൻപിൽ തന്നെ നിന്നു നാമനിർദ്ദേശപത്രിക എന്ന് നൽകുമെന്നറിയാതെ പോകില്ല എന്ന നിലപാടിലായിരുന്നു പ്രവർത്തകർ