രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്ത പുതുച്ചേരിയിൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്.
13 നേതാക്കളാണ് ബിജെപിയില്‍ ചേരുമെന്ന് അറിയിച്ചിരിക്കുന്നത്. പാർട്ടിയുടെ അഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറിമാർ രാജിവയ്ക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പുതുച്ചേരിയിലെ കോണ്‍ഗ്രസ് മന്ത്രിസഭയിലെ രണ്ടാമന് നമശ്ശിവായം രാജിവെച്ചിരുന്നു. മുഖ്യമന്ത്രി വി. നാരായണ സ്വാമിയുമായുള്ള തര്‍ക്കമാണ് പാര്‍ട്ടി വിടുന്ന സാഹചര്യത്തിലേക്ക് എത്തിയത്. ബിജെപിയിലേക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.