പുതുച്ചേരി:വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം നഷ്ടമായതോടെ പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭരണം നഷ്ടമായി.
33 അംഗ നിയമസഭയില്‍ ഭരണകക്ഷിയുടെ അംഗബലം 11 മാത്രമായി ചുരുങ്ങിയതോടെയാണ് സര്‍ക്കാര്‍ വീണത്.
സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കറാണ് അറിയിച്ചത്. വിശ്വാസ വോട്ടെടുപ്പിന് മുമ്ബായി വി.നാരായണസ്വാമിയും ഭരണപക്ഷ എംഎല്‍എമാരും സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. പ്രതിപക്ഷത്തിന് 14 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്.
ഞായറാഴ്ച രണ്ട് എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചതോടെയാണ് സര്‍ക്കാരിന്റെ അംഗബലം 11 ആയത്.