17.1 C
New York
Wednesday, October 27, 2021
Home Kerala പുതിയ സ്വകാര്യനയം നടപ്പാക്കുന്നത് വാട്സാപ് നീട്ടിവച്ചു.

പുതിയ സ്വകാര്യനയം നടപ്പാക്കുന്നത് വാട്സാപ് നീട്ടിവച്ചു.

പുതിയ സ്വകാര്യനയം നടപ്പാക്കുന്നത് വാട്സാപ് നീട്ടിവച്ചു. രാജ്യാന്തരതലത്തില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം. മേയ് 15 വരെ പുതിയ സ്വകാര്യനയം നടപ്പാക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.  ഒട്ടേറെ തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതുമാറ്റുന്നതിനുള്ള നടപടികളെടുക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ കാണാനോ, കോളുകള്‍ കേള്‍ക്കാനോ വാട്സാപ്പ് കമ്പനിക്കോ, ഫെയ്സ്ബുക്കിനോ കഴിയില്ല. ചാറ്റുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയി തുടരുമെന്നും കമ്പനി വ്യക്തമാക്കുന്നു.

പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവര്‍ക്ക് ഫെബ്രുവരി എട്ടിനുശേഷം വാട്സാപ് ഉപയോഗിക്കാനാകില്ലെന്ന തീരുമാനമാണ് വന്‍ പ്രതിഷേധത്തിനിടയാക്കിയത്. വാട്സാപ് ഡിലീറ്റ് ചെയ്യാനും ആളുകള്‍ വ്യാപകമായി മറ്റ് ആപ്പുകളിലേക്ക് മാറാനും തുടങ്ങിയിരുന്നു.  വാട്സാപ്പിന്റെ സ്വകാര്യനയത്തിലെ മാറ്റത്തെക്കുറിച്ച് പരിശോധിക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്ററി സമിതിയും തീരുമാനിച്ചിരുന്നു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“നമ്മൾ ഡാൻസ് ഫിയസ്റ്റ കാനഡ 2021” ൻറെ ഗ്രാൻഡ് ഫിനാലെ ഒക്ടോബർ 30 ശനിയാഴ്ച 5 .00 PM (MST) ന്.

കാൽഗറി: കാൽഗറി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന “NAMMAL ” (North American Media center for Malayalam Arts and Literature), ന്റെ ആഭിമുഖ്യത്തിൽ കാനഡയിലെ കുട്ടികൾക്കായി നടത്തിയ "നമ്മൾ ഡാൻസ് ഫിയസ്റ്റ കാനഡ...

ഡബ്ള്യു എം.സി യുടെ സന്നദ്ധസേവനത്തിനുള്ള പ്രസിഡൻഷ്യൽ ലൈഫ് ടൈം അവാർഡ് സോമൻ ജോൺ തോമസിന് ; അദ്വെ രാജേഷിനു ഗോൾഡൻ മെഡൽ, ദേവ് പിന്റോയ്ക്ക് വെള്ളിയും

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗണ്സിലിന്റെ (ഡബ്ള്യു. എം.സി ) അമേരിക്ക റീജിയന്റെ പ്രഥമ പ്രസിഡൻഷ്യൽ പുരസ്‌കാരത്തിന് (PVSA -Presidents Volunteer Service Award) പ്രമുഖ സാമൂഹ്യ-സന്നദ്ധ ജീവകാരുണ്യ പ്രവർത്തകനായ സോമൻ ജോൺ തോമസും...

പനിയുള്ള പൂച്ചകുട്ടിയ്ക്ക് കരുതലോടെ മൃഗാശുപതിയില്‍ പരിചരണം

ഒരു മാസം മുൻപ് ആരോ പെരുമഴയത്ത് പെരുവഴിയില്‍ ഉപേക്ഷിച്ച പൂച്ചകുട്ടികളെ പത്തനംതിട്ട നിവാസി ഫിറോസ് എടുത്തു വീട്ടില്‍ കൊണ്ട് വന്നു . അതില്‍ ഒരു പൂച്ചകുട്ടിയ്ക്ക് കലശലായ പനി വന്നതോടെ രക്ഷാ മാര്‍ഗം...

റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കണം

പുനലൂർ - പൊൻകുന്നം റോഡിൻറെ നിർമ്മാണ പ്രവർത്തനത്തിൽ, പല ഭാഗങ്ങളിലും ഗവണ്മെൻറ് നിശ്ചയിച്ചിരിക്കുന്ന റോഡിന്‍റെ വീതി പതിനാല് മീറ്റർ എന്നുള്ളത്, പ്രത്യേകിച്ച് കോന്നി, മൈലപ്ര ഭാഗങ്ങളിൽ ഉപയുക്തമാണോ എന്നുള്ളത് സംശയം ഉളവാക്കുന്നതാണ്. കുടാതെ റോഡിനോട്...
WP2Social Auto Publish Powered By : XYZScripts.com
error: