പുതിയ മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു.
നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത് സംബന്ധിച്ച കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി. രാജ്ഭവനില്‍ എത്തിയായിരുന്നു സന്ദര്‍ശനം.
വ്യാഴാഴ്ചയാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ രണ്ടാം തവണയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെെകീട്ട് മൂന്നരക്കാണ് സത്യപ്തിജ്ഞാ ചടങ്ങ് തുടങ്ങുക. എംഎല്‍എമാരും മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 500 പേര് മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക.
Facebook Comments