17.1 C
New York
Thursday, October 28, 2021
Home Kerala പുഞ്ചയിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പുഞ്ചയിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മാവേലിക്കര: പുഞ്ചയിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ഇന്നലെ വൈകിട്ട് തട്ടാരമ്പലത്തിന് സമീപമുള്ള പുഞ്ചയിലാണ് അപകടം നടന്നത്. വെൺമണി താഴം വല്യത്ത് രാജുവിൻ്റെ മകൻ ശ്രീഹരി (21) യെയാണ് കാണാതായിരുന്നത്.ഇന്ന് രാവിലെ 8 മണിക്ക് ആലപ്പുഴയിൽ നിന്നെത്തിയ സ്‌ക്യൂബ ടീം ഡൈവർമാരായ കെ.ആർ. അനിൽകുമാർ, ലോറൻസ് ഫ്രാൻസിസ്, അനീഷ്, ഉദയകുമാർ ചെങ്ങന്നൂർ നിലയത്തിലെ സുനിൽ ശങ്കർ, മാവേലിക്കര നിലയത്തിലെ അരുൺ ജി നാഥ്, സനിൽ കുമാർ എന്നിവർ സംയുക്തമായി തിരച്ചിൽ നടത്തി മൃതാദേഹം കണ്ടെത്തുകയായിരുന്നു.ഇന്നലെ വൈകിട്ട് 6 മണിയോട് കൂടി തട്ടരമ്പലം പടുകാൽ പഞ്ചയിൽ വള്ളത്തിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളാണ് അപകടത്തിൽപെട്ടത്. ശക്തമായ കാറ്റിനെ തുടർന്ന് വള്ളം മറിയുകയും ശ്രീഹരി വെള്ളത്തിലകപ്പെടുകയുമായിരുന്നു. മാവേലിക്കര അഗ്നി രക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർ ആർ.ജയദേവൻ്റെ നേതൃത്വത്തിൽ ഗ്രേഡ് ASTO സി.രാജേന്ദ്രൻ നായരും സേനാംഗങ്ങളുംരാത്രി 8 മണി വരെ തിരച്ചിൽ നടത്തിയെങ്കിലും  ശ്രീഹരിയെ കണ്ടെത്താനായില്ല.  പ്രതികൂല കാലാവസ്ഥയും ഇരുട്ടും കാരണം നിർത്തിവെച്ച തിരച്ചിൽ ഇന്ന് രാവിലെ തുടർന്നപ്പോളാണ് മൃതദേഹം കണ്ടെത്തന്നായത്.ആലപ്പുഴ ജില്ല ഫയർ ഓഫീസർ കെ ആർ അഭിലാഷ് സംഭവസ്ഥലത്ത് നേതൃത്വം തിരച്ചിലിന് നേതൃത്വം നൽകി  ഇന്നലെ വൈകിട്ട് 6 മണിയോട് കൂടി തട്ടരമ്പലം പടുകാൽ പഞ്ചയിൽ വള്ളത്തിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളാണ് അപകടത്തിൽപെട്ടത്. ശക്തമായ കാറ്റിനെ തുടർന്ന് വള്ളം മറിയുകയും ശ്രീഹരി വെള്ളത്തിലകപ്പെടുകയുമായിരുന്നു. മാവേലിക്കര അഗ്നി രക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർ ആർ.ജയദേവൻ്റെ നേതൃത്വത്തിൽ ഗ്രേഡ് ASTO സി.രാജേന്ദ്രൻ നായരും സേനാംഗങ്ങളും
രാത്രി 8 മണി വരെ തിരച്ചിൽ നടത്തിയെങ്കിലും  ശ്രീഹരിയെ കണ്ടെത്താനായില്ല.  പ്രതികൂല കാലാവസ്ഥയും ഇരുട്ടും കാരണം നിർത്തിവെച്ച തിരച്ചിൽ ഇന്ന് രാവിലെ തുടർന്നപ്പോളാണ് മൃതദേഹം കണ്ടെത്തന്നായത്.
ആലപ്പുഴ ജില്ല ഫയർ ഓഫീസർ കെ ആർ അഭിലാഷ് സംഭവസ്ഥലത്ത് നേതൃത്വം തിരച്ചിലിന് നേതൃത്വം നൽകി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: