പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ടിക്ടോക് താരം വടക്കാഞ്ചേരി കുമ്പളങ്ങാട്ട് കള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷ്ണയെ പോലീസ് പിടികൂടി
പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കേസെടുത്തതോടെ ടിക്ടോകിലും സാമൂഹികമാധ്യമങ്ങളിലും അമ്പിളി എന്ന പേരിലറിയപ്പെടുന്ന വിഘ്നേഷ് ഒളിവിൽ പോവുകയായിരുന്നു.
ഒടുവിൽ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തന്ത്രപൂർവം കെണിയൊരുക്കിയാണ് വിഘനേഷിനെ പിടികൂടിയതെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ വർഷമാണ് തൃശ്ശൂർ വെള്ളിക്കുളങ്ങര സ്വദേശിയായ 17-കാരിയുമായി ടിക്ടോക് താരമായ അമ്പിളി പരിചയത്തിലാകുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച അമ്പിളി പെൺകുട്ടിയെ നേരിൽ കാണുകയും ചെയ്തിരുന്നു. ബൈക്കിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ്, സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.