17.1 C
New York
Saturday, January 22, 2022
Home Kerala പീഡനത്തിന് ഇരയായ പതിനേഴുകാരി യു ട്യൂബ് നോക്കി പ്രസവിച്ചു, അയൽവാസി അറസ്റ്റിൽ

പീഡനത്തിന് ഇരയായ പതിനേഴുകാരി യു ട്യൂബ് നോക്കി പ്രസവിച്ചു, അയൽവാസി അറസ്റ്റിൽ

മലപ്പുറം: പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടിലെ മുറിയ്ക്കുള്ളില്‍ പരസഹായമില്ലാതെ പ്രസവിച്ചു. പെണ്‍കുട്ടിയെയും കുഞ്ഞിനെയും മൂന്നുദിവസത്തിന് ശേഷം. മലപ്പുറം കോട്ടയ്ക്കലിലാണ് അവിശ്വസനീയമെന്ന് തോന്നുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം കോട്ടക്കലിലാണ് സംഭവം. ഈ മാസം 20നാണ് വീട്ടുകാരറിയാതെ പെൺകുട്ടി മുറിയിൽ പ്രസവിച്ചത്. മൂന്നുദിവസത്തിന് ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയുടെയും കുഞ്ഞിൻറെയും ആരോഗ്യനില തൃപ്തികരമാണ്.

ഗർഭം മറച്ചുവെച്ച പെൺകുട്ടി യുട്യൂബിൽ നോക്കിയാണ് ഗർഭകാല പരിചരണവും പ്രസവമെടുക്കലും നടത്തിയത്. പൊക്കിൾ കൊടി മുറിക്കലടക്കമുള്ള വിവരങ്ങൾ യൂട്യൂബിൽ നിന്നാണ് പഠിച്ചത്. വീട്ടുകാർ പോലും അറിയാതെയാണ് എല്ലാം നടന്നെതെന്നാണ് അധികൃതർ നൽകുന്ന വിവരം. കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തിറഞ്ഞത്. ഇതേ തുടർന്ന് കുട്ടിയേയും കുഞ്ഞിനേയും മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കൊവിഡ് കാലമായതിനാൽ കുട്ടി പുറത്തിറങ്ങാറില്ലായിരുന്നു. അയൽവാസിയായ യുവാവുമായി വിദ്യാർഥിക്ക് പ്രണയമുണ്ടായിരുന്നു. സംഭവമറിഞ്ഞ് കോട്ടയ്ക്കൽ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻ പ്രവർത്തകരും അന്വേഷണമാരംഭിച്ചിട്ടുണ്ട്. യുട്യൂബ് വഴി ലഭിച്ച വിവരമാണ് പ്രസവവും മറ്റും നടത്താൻ സഹായകമായതെന്ന് പെൺകുട്ടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഗര്‍ഭകാലത്ത് രണ്ട് സ്വകാര്യ ആശുപത്രികളില്‍ പെണ്‍കുട്ടി ചികിത്സ തേടിയതായും വിവരമുണ്ട്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇങ്ങനെയൊരു സംഭവം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നില്ല. ഒരുപക്ഷേ, യഥാര്‍ഥ പ്രായം മറച്ചുവെച്ചായിരിക്കാം ഇവിടങ്ങളില്‍ ചികിത്സ തേടിയത്. സംഭവത്തില്‍ ആശുപത്രികളില്‍നിന്ന് വിശദീകരണം ചോദിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അറിയിച്ചു.

ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് പ്രസവിച്ചതെന്ന പെണ്‍കുട്ടിയുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. മറ്റാരുടെയെങ്കിലും സഹായം എന്നത് അടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരുകയാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. റീജിയണൽ സ്പെല്ലിംഗ് ബീ മത്സരങ്ങൾ ഏപ്രിൽ 2 നകം പൂർത്തിയാക്കണം

ന്യൂജേഴ്‌സി: ഫൊക്കാന കൺവെൻഷനിലെ ഏറ്റവും ആകർഷണീയമായ സ്പെല്ലിംഗ് -ബീ (Spelling -Bee ) മത്സരത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ...

ഫോക്കാനയുടെ 2022-2024 ഭരണസമിതിയിലേക്ക് ന്യൂജേഴ്‌സിയിൽ നിന്ന് ജോയി ചാക്കപ്പൻ അസോസിയേറ്റ് സെക്രെട്ടറിയായി മത്സരിക്കുന്നു

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2022 - 2024 വർഷത്തെ ഭരണസമിതിയിൽ അസോസിയേറ്റ്‌ സെക്രെട്ടറിയായി ന്യൂജേഴ്‌സിയിൽ നിന്നുള്ള പ്രമുഖ സംഘടനാ- സാംസ്കാരിക നേതാവ് ജോയി ചാക്കപ്പൻ മത്സരിക്കുന്നു. ന്യൂജേഴ്സിയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള കൾച്ചറൽ ഫോറത്തെ...

കേരളാ കോൺഗ്രസ് നേതാവ് ജോസ് പി തേനേത്തിന്റെ പിതാവ് അന്തരിച്ചു.

കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറിയും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനുമായ പി ജോസ് മാസ്റ്ററുടെ പിതാവ് തേനേത്ത് പൈലി(99) എറണാകുളം ജില്ലയിലെ പിറവത്ത് അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (24-01-2022) രാവിലെ...

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ? ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയിലിലായേക്കാം.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ ഒരു...
WP2Social Auto Publish Powered By : XYZScripts.com
error: