17.1 C
New York
Tuesday, October 4, 2022
Home Kerala പീഡനക്കേസിൽ കണ്ണൂരില്‍ ഒളിവിലായിരുന്ന കോണ്‍ഗ്രസ് കൗൺസിലര്‍ അറസ്റ്റില്‍.

പീഡനക്കേസിൽ കണ്ണൂരില്‍ ഒളിവിലായിരുന്ന കോണ്‍ഗ്രസ് കൗൺസിലര്‍ അറസ്റ്റില്‍.

പീഡന കേസിൽ കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാർ അറസ്റ്റിൽ. ബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു കൃഷ്ണകുമാര്‍. ഇന്നലെ രാത്രിയാണ് എ സി പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

കണ്ണൂർ കോർപ്പറേഷൻ കിഴുന്ന ഡിവിഷൻ കൗൺസിലറാണ് പി വി കൃഷ്ണകുമാർ. ജൂലൈ 20 നാണ് കൃഷ്‌ണകുമാർ പീഡിപ്പിച്ചുവെന്ന് കാണിച്ച് വനിത സഹകരണ ബാങ്ക് ജീവനക്കാരിയായ യുവതി സിറ്റി പൊലീസ്‌ കമ്മീഷണർക്കും വനിതാ കമ്മീഷനും പരാതി നൽകിയത്. പരാതിയിൽ എടക്കാട് പൊലീസ് കേസെടുത്തതിന് പിന്നാലെ കൃഷ്ണകുമാർ ഒളിവിൽ പോവുകയായിരുന്നു. യുവതി ജോലി ചെയ്യുന്ന കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ മുൻ ജീവനക്കാരൻ കൂടിയാണ്‌ കൃഷ്‌ണകുമാർ. എസിപി, ടി കെ രത്നകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല.

കൃഷ്ണകുമാർ സംസ്ഥാനം വിട്ടെന്ന് ഉറപ്പായതോടെ നേരത്തെ തന്നെ തമിഴ്നാട്ടിലും കർണാടകയിലെ വിവിധയിടങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനാവാത്തത് പൊലീസിന് തലവേദനയായിരുന്നു. ഇടതു വനിത സംഘടനകളടക്കം കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോർപ്പറേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. കൗൺസിലർ സ്ഥാനം രാജി വെപ്പിക്കണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് ജില്ലാ കമ്മറ്റി കോർപ്പറേഷൻ ഓഫീസ് ധർണ നടത്തുകയും ചെയ്തു. എന്നാൽ കൃഷ്ണകുമാര്‍ ഇതുവരെ സ്ഥാനം രാജിവച്ചിട്ടില്ല. രാവിലെ 11 മണിയോടെ കോടതിയിൽ ഹാജരാക്കിയ കൃഷ്ണകുമാറിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

Facebook Comments

COMMENTS

- Advertisment -

Most Popular

അറിയുന്നില്ലേ.. നീ (കവിത)

എന്നെ അറിയുന്നില്ലേ നീ മകനെ... ഈ അമ്മ ചെയ്തൊരു കുറ്റമെന്ത്? താലാട്ടി, പാലൂട്ടി വളർത്തിയതോ... തലയിലും, താഴത്തും വെക്കാഞ്ഞതോ? അറിയുന്നില്ലേ നീ മകനെ.. കണ്ണാ ഇന്നമ്മ ഒത്തിരി അകലെയല്ലേ... ഓർമ്മയുണ്ടോ നീ വീണതും, മുറിഞ്ഞതും. വാരീയെടുത്തതും ഉമ്മ തന്നതും. ഇഷ്ട്ടങ്ങളെല്ലാം നൽകിയില്ലേ.. നിനക്കു മോഹിച്ച പെണ്ണിനെ മംഗല്യമായ്.. ഈ അമ്മ ചെയ്‌തോരപരാധം എന്തെന്ന്... അറിയുന്നില്ലായമ്മ അറിയുന്നില്ല...

“പെരുവഴിയോരത്ത്” (ചെറുകഥ)

കാരുണ്യ ഭവന്റെ തുറന്നു കിടക്കുന്ന വലിയ ഗെയ്റ്റിലൂടെ ആ സ്ത്രീ സാവധാനം നടന്ന് വന്നൂ. ഓഫീസിനരികിലെ വിസിറ്റിങ്ങ് റൂമിന്റെ വാതിൽക്കലോളം എത്തിനോക്കി. നിരാശയോടെ തിരിയവേയാണ് മേട്രന്റെ ശ്രദ്ധയിൽ അവർ പെട്ടത്. "അതാ അങ്ങോട്ട് കയറിയിരിക്കാം." വിസിറ്റിങ്ങ് റൂമിലേക്ക് കൈ...

‘പഹൽഗാമിലെ കുതിര’ (കഥ) അഡ്വ. അജിത് നാരായണൻ

ഡാൽ തടാകം സ്വച്ഛം, ശാന്തം. ഹൗസ് ബോട്ടിന്റെ സിറ്റ്ഔട്ടിൽ വെറുതെ ഇരിക്കുമ്പോൾ ജയയുടെ കവിൾ തടങ്ങളിൽ സ്മരണകളുടെ സ്നേഹചുംബനങ്ങൾ ഏൽപിച്ചത് ഹിമാലയ സാനുക്കളിൽ നിന്ന് ഉറവ കൊണ്ട കുളിർ കാറ്റ്. അപ്പോൾ മന:സ്സിൽ നിറഞ്ഞത് തന്നെ...

ഓർമയിലേക്കൊരു കണ്ണട (കവിത) ✍ബാലു പൂക്കാട്

കയ്യിലൊരൂന്നു വടിക്കും പിന്നിലൊ രോമൽ ചിരിയും കണ്ണടയും ഓർമയിലുപ്പു കുറുക്കും ചിത്രവു മൊരുതുള വീഴ്ത്തിയ ഹൃത്തടവും ഒക്ടോബറിലൊരു ജന്മം കൊണ്ടു മഹാത്മാവായ ചരിത്രമിതാ. അടിമച്ചങ്ങല പൊട്ടിച്ചൊരു പുതു ലോകം തീർത്ത സഹോദരരേ. ഭൂഗോളത്തിലൊരിന്ത്യ പിറക്കാ - നുയിരുകൊടുത്ത മനീഷികളേ . വെടിയുണ്ടകളുടെയാജ്ഞകൾ തൃണമായ് നേരിട്ടവരുടെ ഗീതികളായ് . പൊങ്ങിയുയർന്നു പറക്കും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: