17.1 C
New York
Tuesday, May 17, 2022
Home Kerala പീച്ചിയിൽ ശിഖയുടെ കവനം 2022 ആരംഭിക്കുന്നു

പീച്ചിയിൽ ശിഖയുടെ കവനം 2022 ആരംഭിക്കുന്നു

ലേഖകൻ - ഡോ. അജയ് നാരായണൻ

 

പുരോഗമന കലാസാഹിത്യസംഘം (പുകസ) തൃശൂർ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ “കവനം – 2022” പീച്ചി, കെ എഫ് ആർ ഐയിൽ മെയ്‌ മാസം 14, 15 തീയതികളിൽ ആരംഭിക്കുന്നു.

കാവ്യശിഖ കവികൂട്ടായ്മയുടെ കുടക്കീഴിൽ ഡോ. രാവുണ്ണിയുടെ അധ്യക്ഷതയിൽ ശിഖയിലെ അമ്പത്തിയഞ്ചോളം അംഗങ്ങൾക്കായാണ് ഈ കവിസമ്മേളനം നടക്കുന്നത്. “കവനം- 2022” എന്ന് പേരിട്ട ഈ സമ്മേളനത്തിൽ കാലികപ്രാധാന്യമുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കി ചർച്ചകളും സംഭാഷണങ്ങളും നടക്കും.

പ്രകൃതിയുമായി താദാത്മ്യം പ്രാപിക്കുംവിധം, കാട് എന്ന വിഷയവുമായി ബന്ധപ്പെട്ട് കവിത എഴുതി, കവിതയെയും കവികളെയും അറിയുവാനുള്ള ഒരു ദ്വിദിന വേദിയാണ് കവനം. ഭാഷാസാഹിത്യത്തിന് പുതുപാത സൃഷ്ടിക്കുവാൻ ഈ വേദി ഒരുങ്ങുമെന്ന പ്രതീക്ഷയിൽ നാൽപതോളം കവികൾ ഒരേ സ്വരത്തിൽ കാലത്തിന്റെ പ്രതീകമായി കവനം – 2022 ക്യാമ്പിൽ ഒത്തുചേരുന്നു.

“നിശ്ശബ്ദരാക്കപ്പെടുന്നവരുടെ ജീവിതം മലയാളകവിതയിൽ”, “പുതുകവിതയിലെ പ്രണയഭാവങ്ങൾ”, “കാവ്യഭാഷയിലെയും കാവ്യഘടനയിലെയും വ്യതിയാനങ്ങൾ”, “സമകാലിക മലയാളകവിതയിലെ സൗന്ദര്യശാസ്ത്രം”, “മാധ്യമങ്ങളുടെ സ്വാധീനം സാഹിത്യത്തിൽ” എന്നിവയാണ് ചർച്ച ചെയ്യുന്ന
മുഖ്യവിഷയങ്ങൾ.

ശിഖയിലെ പ്രമുഖരായ കവികൾക്കൊപ്പം യുവകവികളും പ്രവാസി കവികളും പങ്കെടുക്കുന്ന കവനം കാലികമലയാള സാഹിത്യ ചരിത്രത്തിൽ ഒരു പുതിയ ഏടാകും എന്ന് പ്രതീക്ഷിക്കുന്നു.

കവനം – 2022 ഉദ്ഘാടനം ചെയ്യുന്നത് കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ്, കവി ശ്രീ സച്ചിദാനന്ദൻ.

ഈ സംരംഭത്തിൽ പങ്കെടുക്കുന്നവരിൽ പ്രമുഖർ, ശ്രീമാന്മാർ ജയറാം വാഴൂർ (പ്രോഗ്രാം കൺവീനർ), ഇ. ജിനൻ, സീ. പീ. അബൂബക്കർ, വർഗ്ഗീസ് ആന്റണി, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഡോ. സജീവ്, ശ്രീമതിമാർ റീബാ പോൾ, റെജില ഷെറീൻ (കൺവീനർ), ദർശന, ഗംഗാദേവി, ഡോ. സുഭാഷിണി തുടങ്ങിയവരാണ്.

ഒന്നാം ദിനത്തിൽ കാവ്യം ചർച്ചകൾക്കൊപ്പം ക്യാമ്പ് ഫയർ വേദിയിൽ തെരഞ്ഞെടുത്ത കവിതകളെ അടിസ്ഥാനമാക്കി പ്രസിദ്ധ നടനും നാടകകൃത്തുമായ ചാക്കോ ഡീ അന്തിക്കാടിന്റെ SNAP Acting ഉണ്ടായിരിക്കും. മറ്റു അംഗങ്ങളുടെ കലാപരിപാടികളിൽ കവിത ചൊല്ലി ചർച്ച നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.

രണ്ടാം ദിനാന്ത്യത്തിൽ കവനം ക്യാമ്പ് ഡോ. രാവുണ്ണി അവലോകനം ചെയ്യുന്നു. തുടർന്ന് ഡോ. എം. എൻ. വിനയകുമാർ കവനം അംഗങ്ങൾക്ക് പ്രചോദനമായി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതാണ്.

കവനം – 2022 വാർത്തകളുമായി ഇനിയും വരുന്നതാണ്.

ലേഖകൻ –
ഡോ. അജയ് നാരായണൻ

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...

യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: