പി സി ജോർജ്ജ് MLA കോവിഡ് വാക്സിൻ സ്വീകരിച്ചു
എരുമേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇന്നു രാവിലെ പി സി ജോർജ്ജ് MLA – യും ഭാര്യ ഉഷാ ജോർജ്ജും എത്തി കോവിഡ് വാക്സിൻ സ്വീകരിച്ചു. ഒപ്പം പി എ യും ഡ്രൈവറും കോവിഡ് വാക്സിൻ സ്വീകരിച്ചു. തുടർന്ന് പി സി ജോർജ്ജ് MLA മാധ്യമങ്ങളെ കണ്ട് കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിൻ്റെ പ്രാധാന്യം സംബന്ധിച്ച് ജനങ്ങളിൽ ഉള്ള ഭയത്തെയും വ്യാകുലതകളെയും അകറ്റുന്നതിനെ കുറിച്ച് സംസാരിച്ചു. എരുമേലി PHC സൂപ്രണ്ട് Dr. ഷീനാ ഇസ്മയിലും മറ്റു സ്റ്റാഫുകളും സമീപം.