പി. സി ജോർജ്ജ് തിങ്കളാഴ്ച്ച നാമനിർദ്ദേശപത്രിക നല്കും; ഇത്തവണ ഭൂരിപക്ഷം മുപ്പത്തയ്യായിരം കടക്കുമെന്ന് ജോർജിൻ്റെ വിശ്വാസം, പ്രതീക്ഷ
കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥി പി സി ജോർജ്ജ് മാർച്ച് 15ന് തിങ്കളാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് ഈരാറ്റുപേട്ട ബ്ലോക്ക് ഓഫീസിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ മുമ്പാകെ നാമ നിർദ്ദേശ പത്രിക സമർപ്പിക്കും.
1980, 1982, 1991, 2001, 2006, 2011, 2016 തിരഞ്ഞെടുപ്പുകളിൽ പി സി ജോർജ്ജ് പൂഞ്ഞാറിനെ പ്രതിനിധീകരിച്ചട്ടുണ്ട്.
2016 -ൽ കേരള നിയമസഭയിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് എല്ലാ മുന്നണി സ്ഥാനാർത്ഥികളേയും പരാജയപ്പെടുത്തിക്കൊണ്ട് 27821 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ഈ തിരഞ്ഞെടുപ്പിൽ 35000 ഭൂരിപക്ഷത്തിൽ വിജയിക്കാമെന്ന പ്രതീക്ഷ പി.സി ജോർജ്ജ് പങ്കുവെച്ചു. ഭാര്യ: ഉഷ, ഭരണങ്ങാനം പറമുണ്ടയിൽ കുടുംബാംഗം. മക്കൾ: അഡ്വ. ഷോൺ ജോർജ്ജ് (കോട്ടയം ജില്ലാ പഞ്ചായത്തംഗം), ഷെയ്ൻ ജോർജ്ജ് (എംബിബിഎസ് വിദ്യാർഥി).മരുമകൾ: പാർവതി ഷോൺ