17.1 C
New York
Friday, July 30, 2021
Home Kerala പി.സി. ജോര്‍ജ് എം.എല്‍.എ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭ

പി.സി. ജോര്‍ജ് എം.എല്‍.എ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭ

പി.സി. ജോര്‍ജ് എം.എല്‍.എ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭ

സഭാ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ നീതിന്യായ വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ട് പാത്രിയര്‍ക്കീസ് വിഭാഗം നടത്തുന്ന സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യപിച്ച് പി.സി. ജോര്‍ജ് എം.എല്‍.എ നടത്തിയ പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വച്ചുളളതാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ

ഇന്ത്യന്‍ ഭരണഘടനയ്ക്ക് കൂറും വിധേയത്വവും പ്രഖ്യാപിച്ചു കൊണ്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വന്ന ഒരു ജനപ്രതിനിധി രാജ്യത്തിന്റെ നിയമവ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് സംസാരിച്ചത് നിയമലംഘനമാണ്. പാത്രിയര്‍ക്കീസ് വിഭാഗം നേരിടുന്നത് അന്യായമായ വിധിയാണെന്നു പ്രസ്താവിക്കാന്‍ പി.സി. ജോര്‍ജിനെ പ്രേരിപ്പിച്ചത് എന്ത് സംഗതിയാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇരു വിഭാഗത്തെയും വിശദമായി കേട്ടതിന് ശേഷം ഇന്ത്യയുടെ പരമോന്നത കോടതി പുറപ്പെടുവിച്ച വിധിയെ പരസ്യമായി തെരുവില്‍ വിമര്‍ശിക്കുന്നത് നിയമസഭാംഗത്തിന് ചേരുന്ന പ്രവൃത്തിയല്ല. വാസ്തവ വിരുദ്ധമായ കണക്കുകള്‍ നിരത്തി വോട്ട് ശക്തിയുണ്ടെന്ന് തെറ്റു ധരിപ്പിച്ച് നിയമം അനുസരിക്കാത്ത ആളുകളെ വീണ്ടും നിയമ നിഷേധത്തിന് പ്രേരിപ്പിക്കുന്ന രീതി തികച്ചും അപലപനീയമാണ്. കോടതിയില്‍ നിന്നും പാത്രിയര്‍ക്കീസ് വിഭാഗത്തിന് നീതി ലഭിക്കുന്നില്ല എന്നു പറയുന്നവര്‍ കോടതി വിധികള്‍ അവര്‍ക്ക് എതിരായി വരുന്നതിന്റെ കാരണം ഇതുവരെ പരിശോധിക്കാന്‍ ശ്രമിക്കാത്തത് ഖേദകരമാണ്. കീഴ്‌കോടതി മുതല്‍ സുപ്രീം കോടതി വരെ 35-ല്‍ പരം ന്യായാധിപന്മാര്‍ പരിഗണിച്ച് തീര്‍പ്പ് കല്‍പ്പിച്ചിട്ടുളളതായ വിഷയമാണ് ഇപ്പോള്‍ സഭയ്ക്ക് മുന്നില്‍ ഉളളത്. കേസുകള്‍ കൊടുക്കുകയും വിധികള്‍ വരുമ്പോള്‍ അനുസരിക്കാതെ ഇരിക്കുകയും ചെയ്യുന്ന പ്രവണതയാണ് പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് കണ്ടു വരുന്നത്. ഇതിനെ ജനപ്രതിനിധികളും മറ്റ് രാഷ്ട്രയനേതാക്കളും പിന്തുണയ്ക്കുന്നത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്ന പ്രക്രിയയുടെ ഭാഗമാണെന്ന് പൊതുജനം മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്നും മാര്‍ ദീയസ്‌കോറോസ് കൂട്ടിച്ചേര്‍ത്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

*സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.* മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം...

സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര.

ബഹുമാനപ്പെട്ട കെ.കെ. ജോണച്ചനെക്കുറിച്ച് ഒരു വാക്ക്.. പത്തനംതിട്ട മല്ലശ്ശേരി സ്വദേശിയായ അച്ചൻ, മലങ്കര ഓർത്തഡോക്ക്സ് സഭയിലെ അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ ദീർഘകാലം വികാരിയായിരുന്നു. ഇപ്പോൾ റിട്ടയർമെന്റ് ജീവിതത്തിൽ എഴുത്തും വായനയും ദൈവീക ശുശ്രൂഷകളുമായി...

ജൂലൈ 30: അന്താരാഷ്ട്ര സൗഹൃദ ദിനം …..

1958ൽ പരാഗ്വേയിലാണ് ലോകത്ത് ആദ്യമായി സൗഹൃദ ദിനം ആഘോഷിച്ചത് .2011 ഏപ്രിൽ 27യു.എൻ.ജനറൽ അസ്സംബ്ലി എല്ലാ വർഷവും ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആചരിക്കാൻ ആഹ്വാനം ചെയ്തു.എന്നാൽ ഇന്ത്യയുൾപ്പെടെ വിവിധ...

പി വി സിന്ധു സെമിയിൽ

പി വി സിന്ധു സെമിയിൽ ഒളിമ്പിക്സ് വനിത  ബാഡ്മിൻ്റനിൽ  ഇന്ത്യയുടെ സുവർണ താരം പി വി സിന്ധു സെമിയിൽ കടന്നു ക്വാർട്ടർ ഫൈനലിൽ ജപ്പാൻ്റെ അകാനെ യമുഗുച്ചിയെ നേരിട്ടുള്ള സെറ്റുകൾക്ക്  തോൽപ്പിച്ചു (21-13, 22-20) സിന്ധുവിൻ്റെ തുടർച്ചയായ...
WP2Social Auto Publish Powered By : XYZScripts.com