17.1 C
New York
Monday, September 20, 2021
Home Kerala പി വി അൻവറിൻ്റെ കക്കാടംപൊയിലിലെ പാർക്കിലെ 4 തടയണകളും പൊളിക്കണം; പഞ്ചായത്തിന് കലക്ടറുടെ ഉത്തരവ്

പി വി അൻവറിൻ്റെ കക്കാടംപൊയിലിലെ പാർക്കിലെ 4 തടയണകളും പൊളിക്കണം; പഞ്ചായത്തിന് കലക്ടറുടെ ഉത്തരവ്

കോഴിക്കോട്∙ കക്കാടംപൊയിലില്‍ പി.വി.അന്‍വർ എംഎൽഎയുടെ വാട്ടർ തീം പാര്‍ക്കിലെ തടയണകള്‍ പൊളിക്കാന്‍ ഉത്തരവ്. ഒരു മാസത്തിനകം പൊളിക്കണമെന്ന് കൂടരഞ്ഞി പഞ്ചായത്തിന് കലക്ടർ നിര്‍ദേശം നൽകി. തടയണകള്‍ പൊളിച്ചുനീക്കാനുള്ള ചെലവ് പാര്‍ക്കിന്റെ ഉടമകളില്‍നിന്ന് ഈടാക്കണം

നീർച്ചാൽ തടയുന്നതും നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതും കുറ്റകരമെന്നും ഉത്തരവിൽ പറയുന്നു. തടയണ പൊളിക്കാൻ മുൻപു കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. പാർക്കിലെ 4 തടയണകളും ഒരു മാസത്തിനകം പൊളിക്കണമെന്നാണ് കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവ്. പൊളിച്ച് നീക്കിയില്ലെങ്കിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് തടയണകൾ പൊളിച്ച് നീക്കാനും അതിന് ചിലവാകുന്ന തുക പാർക്കിന്റെ ഉടമയിൽ നിന്ന് ഈടാക്കാനും ഉത്തരവിൽ പറയുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: