പി.ബി നൂഹിന് കോവിഡ് കോവിഡ് ലക്ഷണങ്ങളോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പി.ബി നൂഹ് ഐ.എ.എസ് തന്നെയാണ് കോവിഡ് ബാധിച്ച കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. അദ്ദേഹവുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ ടെസ്റ്റിന് വിധേയരാകണമെന്നും, ജാഗ്രത പാലിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പത്തനംതിട്ട ജില്ലാ കലക്ടറായിരുന്ന പിബി നൂഹിന് കഴിഞ്ഞ ദിവസമാണ് അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍, ഇലക്ഷന്‍ ഡിപാര്‍ട്ട്മെന്‍റ് സെക്രട്ടറി എന്നീ പദവികളില്‍ നിയമനം ലഭിക്കുന്നത്.