കോട്ടയം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ എല്ലാം ട്രാക്ടര്‍ ചിഹ്നത്തില്‍ മത്സരിക്കും. ചങ്ങനാശേരിയിലെ സ്ഥാനാര്‍ത്ഥി വിജെ ലാലിയുള്‍പ്പെടെ പത്ത് സ്ഥാനാര്‍ത്ഥികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ട്രാക്ടര്‍ ചിഹ്നം അനുവദിച്ചു.
“കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ചിഹ്നത്തിന് പ്രസക്തിയേറെയുണ്ട്. തീരുമാനത്തില്‍ സന്തോഷമുണ്ട്. പ്രചരണത്തില്‍ സജീവമാകും. പത്ത് മണ്ഡലങ്ങളിലും വിജയപ്രതീക്ഷയുണ്ട്.” – പിജെ ജോസഫ് പറഞ്ഞു.
മാണി സി കാപ്പനും ട്രാക്ടര്‍ ചിഹ്നത്തിലാണ് മത്സരിക്കുക. പിസി ജോര്‍ജ് തൊപ്പി ചിഹ്നത്തിലാണ് മത്സരിക്കുക.