17.1 C
New York
Wednesday, September 22, 2021
Home Kerala പി.കെ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം നിയമസഭയിലും ഉന്നയിച്ച് കെ.ടി ജലീൽ.

പി.കെ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം നിയമസഭയിലും ഉന്നയിച്ച് കെ.ടി ജലീൽ.

തിരുവനന്തപുരം: മുൻ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ കഴിഞ്ഞ ദിവസം ആരോപിച്ച സാമ്പത്തിക ക്രമക്കേട് ആരോപണം നിയമസഭയിലും ഉന്നയിച്ച് കെ.ടി ജലീൽ. മലപ്പുറം എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിയുടെ മകൻ നടത്തിയിരിക്കുന്ന നിക്ഷേപത്തെ സംബന്ധിച്ചാണ് ചോദ്യോത്തര വേളയിൽ ജലീൽ ചോദ്യം ഉന്നയിച്ചത്.

കാർഷിക വായ്പ സഹകരണ സംഘങ്ങളായി രജിസ്റ്റർ ചെയ്തിട്ടുള്ള 1600 ൽപ്പരം ബാങ്കുകൾക്ക് എൻആർഐ നിക്ഷേപം തുടങ്ങാൻ റിസർവ് ബാങ്ക് അനുമതി നൽകിയിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് കുഞ്ഞാലിക്കുട്ടിയുടെ മകന്റെ നിക്ഷേപങ്ങൾ എൻ.ആർ.ഇ നിക്ഷേപമാണെന്ന് പറയുന്നതെന്നാണ് ജലീൽ സഭയിൽ ചോദിച്ചത്.

എൻ.ആർ.ഐ നിക്ഷേപത്തിന് റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുണ്ടോയെന്നും ജലീൽ ചോദിച്ചു. വിശദാംശങ്ങൾ ഇപ്പോൾ കൈവശമില്ലെന്നും പരിശോധിച്ച ശേഷം മറുപടി നൽകാം എന്നാണ് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നൽകിയ മറുപടി.

അതേസമയം നിയമസഭയിൽ കുഞ്ഞാലിക്കുട്ടി അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും, വ്യക്തിപരമായ ആക്ഷേപങ്ങൾ ചോദ്യോത്തരവേളയിൽ ഉന്നയിക്കുന്നത് ശരിയല്ലെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അഭിപ്രായപ്പെട്ടത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...

ചിരിച്ചുകൊണ്ട് ജീവിക്കാം (ലേഖനം)ശ്രീകുമാർ പെരിങ്ങാല

മനുഷ്യരായി പിറന്ന നമ്മൾക്ക് പലപ്പോഴും പലതിനോടും പരിഭവങ്ങളും പരാതികളുമാണ്. സൗകര്യങ്ങൾ പോരാ, പണം പോരാ, വസ്ത്രങ്ങൾ പോരാ, ഭക്ഷണം പോരാ അങ്ങനെയങ്ങനെ നീളുന്നു പരാതിപ്പട്ടിക. കൂടുതൽ സുഖ സൗകര്യങ്ങൾ ആഗ്രഹിക്കുന്നു, മറ്റുള്ളവരുടെ ജീവിതം...

രുചികൾ.. രുചിഭേദങ്ങൾ (ഒരു സംഭവകഥ)

രാവിലെ അവൻ ജോലി ചെയ്യുന്ന കുവൈറ്റിലെ റിസോർട് ഹോട്ടലിൽ ജിം കഴിഞ്ഞു കടൽത്തീരത്തെ പ്രഭാത നടത്തത്തിനിടയിൽ തന്നെ നോക്കി ചിരിക്കുന്ന കുഞ്ഞലകളെ നോക്കി നിന്നപ്പോൾ അവളുടെ മനസ്സ് 20 കൊല്ലം പുറകോട്ട് സഞ്ചരിച്ചു….2001...
WP2Social Auto Publish Powered By : XYZScripts.com
error: