17.1 C
New York
Tuesday, December 5, 2023
Home Kerala പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് തൊഴിൽസുരക്ഷ ഉറപ്പാക്കുന്ന കരട് ബില്ലുമായി യു.ഡി.എഫ്.

പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് തൊഴിൽസുരക്ഷ ഉറപ്പാക്കുന്ന കരട് ബില്ലുമായി യു.ഡി.എഫ്.

പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് തൊഴിൽസുരക്ഷ ഉറപ്പാക്കുന്ന കരട് ബില്ലുമായി യു.ഡി.എഫ്.

കരാർ ജീവനക്കാരെ വ്യാപകമായി സ്ഥിരപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു കരട് ബില്ലിന് രൂപംനൽകിയിരിക്കുന്നത്.

ശബരിമലയുടെ കാര്യത്തിൽ പുതിയ നിയമനിർമാണത്തിനായി കരട് ബിൽ തയ്യാറാക്കിയ മാതൃകയിലാണ് പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ തൊഴിൽസംരക്ഷണം ഉറപ്പുവരുത്തുന്ന നിയമത്തിന്റെ കരടും തയ്യാറാക്കിയിരിക്കുന്നത്. ‘കേരള പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ തൊഴിൽ അവകാശ സംരക്ഷണ നിയമം 2021’ എന്ന പേരിലാണ് കരട് ബിൽ തയ്യാറാക്കിയിരിക്കുന്നത്.

മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അസഫ് അലിയാണ് ഇതു തയ്യാറാക്കിയത്. ആറുമാസം കൂടുമ്പോൾ വകുപ്പ് മേധവികൾ പി.എസ്.സി.ക്ക് ഉണ്ടാകാനിടയുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന് കരട് ബില്ലിൽ പറയുന്നു. ജനുവരി ഏഴിനും ജൂലായ് ഏഴിനുമാണ് എല്ലാ വർഷവും ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ടത്. ഒഴിവുകളുണ്ടാകാൻ സാധ്യതയില്ലെങ്കിൽ അതും അറിയിക്കണം. പി.എസ്.സി.യെ അറിയിച്ച ഒഴിവുകൾ ജൂണിലും ഡിസംബറിലുമായി വകുപ്പ് മേധാവികളെയും അറിയിക്കണം. വകുപ്പ് മേധാവികൾ ഒഴിവുകൾ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണം.

റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികയിൽ താത്കാലിക നിയമനം നടത്തരുത്. എന്നാൽ, എംപ്ലോയ്മെന്റ് വഴിയുള്ള നിയമനത്തിനു തടസ്സമില്ലെന്നും നിയമത്തിൽ പറയുന്നു. ഈ നിർദേശങ്ങൾ ലംഘിച്ചാൽ മൂന്നുമാസം മുതൽ രണ്ടുവർഷംവരെ തടവിനു ശിക്ഷിക്കാമെന്നും കരട് ബില്ലിൽ പറയുന്നു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വ്യാജ നമ്പര്‍പ്ലേറ്റുകള്‍ വ്യാപകം; വ്യാജന്‍മാരെ കണ്ടെത്താന്‍ സംവിധാനമില്ലാതെ എം.വി.ഡിയും, പോലീസും.

തിരുവനന്തപുരം: വാഹനങ്ങളില്‍ വ്യാജനമ്പര്‍ ഘടിപ്പിച്ച് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വര്‍ധിക്കുമ്പോഴും ഇത് ഫലപ്രദമായി തടയാനാവാതെ മോട്ടോര്‍ വാഹനവകുപ്പും പോലീസും. ഗതാഗത നിയമം ലംഘിച്ചതിനോ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതിനോ നോട്ടീസ് ലഭിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ഥ ഉടമ വ്യാജനമ്പറില്‍...

വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ സമർപ്പിക്കൽ; കൂടുതൽ സമയം അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ്.

കോഴിക്കോട്: വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സ്കൂളുകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്.വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. ഡിസംബര്‍ 11,12 തീയതികളില്‍ സമ്പൂര്‍ണ സോഫ്റ്റ് വെയറില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍...

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ.

കൊച്ചി: നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാർ ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ...

യൂത്ത് കോൺഗ്രസ്‌ ഹെൽപ്പ് ഡസ്ക്കിന്‍റെ ഭാഗമായി മഹിളാ കോൺഗ്രസും

പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ചതുമുതൽ ശബരിമല തീർത്ഥാടകർക്കായി യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന യൂത്ത് ഹെൽപ്പ് ഡസ്ക്കിന്‍റെ പ്രവർത്തനങ്ങളിൽ മഹിളാ കോൺഗ്രസ് പ്രവർത്തകരും ഭാഗമായി. ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫീസർ തോമസ്...
WP2Social Auto Publish Powered By : XYZScripts.com
error: