തിരുവനന്തപുരം: സർക്കാർ വകുപ്പുകളിൽ പിൻവാതിൽ നിയമനം നടക്കുന്നുവെന്ന ആരോപണം തളളി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. സത്യം വിളിച്ചുപറയുന്ന കണക്കുകളുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. യു.ഡി.എഫ് ഭരണകാലത്തേക്കാള്‍ നിയമനം നടത്തി. ഈ സര്‍ക്കാരിന്റെ കാലത്ത് 4012 റാങ്ക് പട്ടികകള്‍ പ്രസിദ്ധീകരിച്ചു. 157, 909 നിയമനശുപാര്‍ശകള്‍ നല്കി, 44,000 തസ്തിക സൃഷ്ടിച്ചുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റാങ്ക് ലിസ്റ്റിലുളളവരെ നിയമിക്കാൻ തസ്തിക സൃഷ്ടിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലിസ്റ്റിലുള്ള എല്ലാവർക്കും നിയമനം നൽകാനാവില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരമാണ് വലിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. സ്ഥിരപ്പെടുത്തിയവയൊന്നും പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തതല്ല. ലിസ്റ്റിലുള്ളവരെ സ്ഥിരപ്പെടുത്തൽ ബാധിക്കില്ലെന്നും കുപ്രചരണം മനസിലാക്കാൻ ഉദ്യോഗാർത്ഥികൾക്കാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരത്തിൽ നിന്ന് പിന്തിരിയണമെന്ന് ഉദ്യോഗാർത്ഥികളോട് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിനെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമര്‍ശമവുമായി രംഗത്തെത്തി. പ്രതിപക്ഷസമരം ഉദ്യോഗാര്‍ഥികളുടെ താല്പര്യത്തിന് എതിരെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തെത്തി എന്നു കണ്ടാണ് പ്രതിപക്ഷനീക്കം. രാഷ്ട്രീയനേട്ടം കൊതിക്കുന്ന പ്രതിപക്ഷത്തിന്റേത് കുല്സിതശ്രമം. കാലാവധി തീര്‍ന്ന റാങ്ക് പട്ടിക നീട്ടാന്‍ നിയമമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഉദ്യോഗാര്‍ഥികള്‍ നാടിന്റെ സന്തതികളാണ്. അവരോട് അനുകമ്പ മാത്രമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ചെയ്യാന്‍ കഴിയുന്നത് പരമാവധി ചെയ്യുക എന്നതാണ് സര്‍ക്കാര്‍ സമീപനം.