പിറവത്ത് മൂന്നുനിലയുള്ള സൂപ്പർ മാർക്കറ്റ് പൂർണമായും കത്തിനശിച്ചു.കോടികളുടെ നാശനഷ്ടം തീയണച്ചത് 30 ഓളം ഫയർഫോഴ്സ് യൂണിറ്റുകൾ ചേർന്ന് പിറവം മാർക്കറ്റിനു സമീപമുള്ള കാർത്തിക സൂപ്പർമാർക്കറ്റാണ് ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെ കത്തിനശിച്ചത്. അഗ്നിബാധ ഉണ്ടായ ഉടനെ സൂപ്പർമാർക്കറ്റിൽ ഉണ്ടായിരുന്നവരെല്ലാം ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഉണ്ടായില്ല. പിറവം ഫയർഫോഴ്സിൽ നിന്നുള്ള 3 യൂണിറ്റ് എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആദ്യം നടത്തിയെങ്കിലും വിഫലമായി. തുടർന്ന് മുളന്തുരുത്തി, കൂത്താട്ടുകുളം എന്നിവിടങ്ങളിൽ നിന്നും കൂടുതൽ യൂണിറ്റുകൾ എത്തി തീയണയ്ക്കാൻ ശ്രമിച്ചു എങ്കിലും എണ്ണ അടക്കമുള്ളവയുടെ സ്റ്റോക്ക് കടയിൽ ഉണ്ടായിരുന്നത് തീയണയ്ക്കാനുള്ള ശ്രമങ്ങൾക്ക് താമസം ഉണ്ടാക്കി. പിന്നീട് വിവിധയിടങ്ങളിൽ നിന്നും മുപ്പതോളം അഗ്നിരക്ഷാ യൂണിറ്റ് എത്തി. പിന്നീട് കടവന്ത്ര നിന്നുള്ള ആധുനീക സജ്ജീകരണമുള്ള വാട്ടർ ബ്രൗസർ എത്തിച്ചാണ് രാത്രി എട്ടുമണിയോടെ തീ പൂർണമായും കെടുത്തിയത്. സമീപമുള്ള മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കും തീ പടരാതെ തുടക്കം മുതലേ ഫയർഫോഴ്സും ശ്രമിച്ചു. നാട്ടുകാരും പ്രവർത്തനങ്ങളിൽ പങ്കാളികളായി. കടയുടെ ഒരു ഭാഗത്ത് നവീകരണം നടന്നിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു.
Facebook Comments