പിറവത്തെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.
കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോസ് കെ. മാണിയുടെ കോലം കത്തിച്ചു. വ്യാഴാഴ്ച വൈകുന്നേരം പിറവം നഗരത്തിലാണ് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോസിന്റെ കോലം കത്തിച്ചത്. നോട്ട് എണ്ണല്‍ യന്ത്രത്തിന്റെ മാതൃകയുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
നേരത്തെ പിറവത്ത് സീറ്റ് പ്രതീക്ഷിച്ചിരുന്ന ജില്‍സ് പെരിയപ്പുറം പാര്‍ട്ടിയില്‍നിന്നും രാജിവച്ചിരുന്നു. ജോസ് കെ.മാണി സീറ്റ് കച്ചവടം നടത്തിയെന്ന് ജില്‍സ് പെരിയപ്പുറം ആരോപിച്ചു.