17.1 C
New York
Wednesday, September 22, 2021
Home Kerala പിന്തുണച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ് തന്‍റെ വിരമിക്കല്‍ പ്രഖ്യാപിച്ച് മലിംഗ

പിന്തുണച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ് തന്‍റെ വിരമിക്കല്‍ പ്രഖ്യാപിച്ച് മലിംഗ

കൊളംബോ: ലോകത്തെ മികച്ച പേസര്‍മാരിലൊരാളായ ശ്രീലങ്കയുടെ ലസിത് മലിംഗ വിരമിച്ചു.

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് ഇതിഹാസ താരം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചു. തന്നെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ച മലിംഗ ഭാവിയില്‍ യുവ താരങ്ങളെ പരിശീലിപ്പിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി.

വ്യത്യസ്തവും അപൂര്‍വവുമായ ബൗളിംഗ് ആക്ഷന്‍ കൊണ്ടാണ് മലിംഗ ക്രിക്കറ്റ് പ്രേമികളെ കൈയിലെടുത്തത്. കണിശവും കൃത്യവുമായ യോര്‍ക്കറുകള്‍ കൊണ്ട് അദ്ദേഹം കാണികളുടെ കൈയടി നേടി. ഏകദിനങ്ങളിലും ടി ട്വന്റിയിലുമാണ് താരം കൂടുതല്‍ തിളങ്ങിയത്. 2014 ടി ട്വന്റി ലോകകപ്പില്‍ ശ്രീലങ്കയെ ജേതാക്കളാക്കാനും താരത്തിനു സാധിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ട് തവണ തുടര്‍ച്ചയായ നാല് പന്തുകളില്‍ വിക്കറ്റെടുത്ത് ഡബിള്‍ ഹാട്രിക്ക് നേടിയ ഒരേയൊരു താരമാണ് മലിംഗ. രണ്ട് ലോകകപ്പ് ഹാട്രിക്കുകള്‍ നേടിയ ഒരേയൊരു താരവും മലിംഗയാണ്. ഏകദിനത്തില്‍ മൂന്ന് ഹാട്രിക്കുകളുള്ള ഒരേയൊരു താരം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഞ്ച് ഹാട്രിക്കുകള്‍ തികച്ച ആദ്യ താരം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം ഹാട്രിക്കുകളുള്ള താരം എന്നീ റെക്കോഡുകളും ലസിത് മലിംഗക്ക് സ്വന്തം.

2011 ഏപ്രില്‍ 22ന് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 2019 ജൂലൈ 26ന് ഏകദിനങ്ങളില്‍ നിന്നും 2021 ജനുവരിയില്‍ ടി-20 ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്നും മലിംഗ വിരമിച്ചിരുന്നു. 30 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 101 വിക്കറ്റുകള്‍ മലിംഗ കൊയ്തിട്ടുണ്ട്. 226 ഏകദിനങ്ങളില്‍ ദേശീയ ടീമിന്റെ ജഴ്‌സിയണിത്ത മലിംഗ 338 ഏകദിന വിക്കറ്റുകളും തന്റെ പേരില്‍ കുറിച്ചു. 84 അന്താരാഷ്ട്ര ടി ട്വന്റി മത്സരങ്ങളില്‍ നിന്ന് 107 വിക്കറ്റുകളും സ്വന്തമാക്കി. ഐ പി എലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന മലിംഗ 122 മത്സരങ്ങളില്‍ നിന്ന് 170 വിക്കറ്റുകള്‍ കൊയ്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയതിന് 12 വർഷം തടവ് ശിക്ഷ

ഒക്കലഹോമ: നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയ ബോബി ലീ അലനെ 54 ഒക്കലഹോമ കോടതി 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു മരങ്ങൾക്കിടയിൽ പണിതിരുന്ന കാബിനിൽ വെച്ചായിരുന്നു സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന ചെറുപ്പക്കാരന്റെ വൃഷണം...

കാവ്യ മാധവന്റെ വാക്കുകൾ തന്നെ ഞെട്ടിച്ചെന്ന് അവതാരകൻ വിജയ്

മലയാളി പ്രേക്ഷകരടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധാവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് മലയാള സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 1991 ൽ പുറത്ത് ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു...

നമസ്തേ പ്രിയ മിത്രമേ . . . ഹിന്ദിയില്‍ ട്വീറ്റുമായി ഫ്രഞ്ച് പ്രസിഡന്റ് ! മോദിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തി. ഇന്തോ-പസഫിക് മേഖലയിലെ സഹകരണ സാധ്യതകള്‍ തേടിയാണ് ഇരു നേതാക്കളും ഫോണിലൂടെ ചര്‍ച്ച നടത്തിയത്. അഫ്ഗാന്‍ പ്രശ്നങ്ങളടക്കം ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ്...

താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശം തള്ളി; സാര്‍ക്ക് സമ്മേളനം റദ്ദാക്കി

ന്യൂഡല്‍ഹി: ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോ ഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍...
WP2Social Auto Publish Powered By : XYZScripts.com
error: