പിണറായി സർക്കാരിന്റെ ഭരണകാലത്ത് വായ്പയെടുത്തത് 84,457.49 കോടി രൂപ
യു.ഡി.എഫ്. സർക്കാർ അധികാരം ഒഴിയുമ്പോൾ സംസ്ഥാനത്ത് ആകെ കടബാധ്യത 1,09,730.97 കോടി രൂപയായിരുന്നു.
അതിപ്പോൾ 1,94,188.46 കോടി രൂപയായി .
57 മാസ ഇടതു ഭരണകാലത്ത് 77 ശതമാനമാണ് കടബാധ്യതയിലുണ്ടായ വർധന. ഈ സർക്കാർ ഒരോ മാസവും 1481.71 കോടി രൂപ വായ്പ എടുത്തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ നിന്നിറങ്ങുമ്പോൾ മലയാളിയുടെ ആളോഹരി കടബാധ്യത 32,129.23 രൂപയായിരുന്നു. ഇപ്പോഴത് 55,778.34 രൂപയായി