പിണറായിസർക്കാർ കേരളം കണ്ടതിൽ ഏറ്റവും വലിയ അഴിമതി നിറഞ്ഞ സർക്കാർ : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ
കോട്ടയം : കടലിലെ മൽസ്യസമ്പത്തും, കടലും അമേരിക്കൻ കമ്പനികൾക്ക് വിൽക്കാൻ തയ്യാറായ പിണറായി സർക്കാർ നാടിന് അപാനമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു .തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ കടലാസ് ഉദ്‌ഘാടനങ്ങൾ നിലച്ചു . കോട്ടയത്തു കൂച്ചു വിലങ്ങിട്ട വികസനങ്ങൾ യൂ ഡി എഫ് അധികാരത്തിൽ എത്തിയാൽ ശരവേഗത്തിൽ തീർക്കും.ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റി ബൂത്ത് പ്രസിഡമാർക്ക് നൽകിയ നേതൃ പഠന ക്ലാസ്സ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡൻ്റ് എസ്സ് . രാജീവ് അധ്യക്ഷത വഹിച്ചു . ഡി സി സി പ്രസിഡന്റ് ജോഷിഫിലിപ് ,കെപിസിസി ഭാരവാഹികളായ റ്റോമികല്ലാനി ബി. ബൈജു, കുഞ്ഞ് ഇല്ലമ്പള്ളി, നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ്, ഡിസിസി ഭാരവാഹികളായ യൂജിൻ തോമസ്, എം പി. സന്തോഷ്‌കുമാർ,ബോബി ഏലിയാസ്, കോട്ടയം വെസ്റ്റ് ബ്ലോക്ക് പ്രസിഡൻ്റ് റ്റി സി റോയ് , നന്തിയോട് ബഷീർ , നിയോജകമണ്ഡലം കോ ഓർഡിനേറ്റർമാരായ എൻ എസ് ഹരിചന്ദ്രൻ, ഷാനവാസ് പാഴൂർ, മണ്ഡലം പ്രസിഡന്റ് മാരായ, സാബുമാത്യു, ജോൺചാണ്ടി, സനൽ കാണക്കാലി, കുഞ്ഞമോൻ കുളങ്ങര, എസ് ഗോപൻ, മിഥുൻ ജി തോമസ്, എന്നിവർ പ്രസംഗിച്ചു. കെപിസിസി ട്രൈനെർമാരായ രാജീവ് മേച്ചേരി, വേണുഗോപാൽ എന്നിവർ ക്ലാസ്സ് എടുത്തു .
കോട്ടയം
28.02.2021 യൂജിൻ തോമസ്സ്
ജനറൽ സെക്രട്ടറി
ജില്ലാ കോൺഗ്രസ്സ്
കമ്മറ്റി , കോട്ടയം
ഫോൺ : + 91 9447069816
+ 91 7907942358