17.1 C
New York
Saturday, January 22, 2022
Home Kerala പിടിയാന ബാലുശ്ശേരി ജഗദംബിക ചെരിഞ്ഞു

പിടിയാന ബാലുശ്ശേരി ജഗദംബിക ചെരിഞ്ഞു

പിടിയാന ബാലുശ്ശേരി ജഗദംബിക ചെരിഞ്ഞു

  കോഴിക്കോട് ബാലുശ്ശേരി പിടിയാന ജഗദാംബിക (67) ചെരിഞ്ഞു.  ചേനാട്ട് കല്യാൺ ഹൗസിൽ സുനിൽ കുമാർ ഉടമസ്ഥതയിലുള്ളതാണ് ആന . ശനിയാഴ്ച വൈകുന്നേരം 7 മണിയോടെ  അസുഖത്തെ തുടർന്നാണ് ചെരിഞ്ഞത്.  വടകര ലോകനാർക്കാവ് ക്ഷേത്രം അടക്കം മലബാറിലെ നിരവധി ക്ഷേത്രാത്സവങ്ങളിൽ  പങ്കെടുക്കാറുണ്ട്. ഏറെ ആരാധാകരുമുണ്ട്. അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ  Dr. അരുൺ സത്യന്റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ട് നടത്തി. കോഴിക്കോട് സോഷ്യൽ ഫോറസ്റ്റടി  ഡിപ്പാർട്ട്മെന്റ്  റെയിഞ്ച് ഓഫീസർ എം പത്മനാഭൻ , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേന്ദ്രൻ . ഫോറസ്റ്റർ എ.ടി ബാലകൃഷ്ണൻ , ഫ്ലൈയിങ് സ്ക്വാഡ് – ഇ. പ്രജീഷ് എന്നിവർ നേത്യത്വം നൽകി. ഞായറാഴ്ച ഉച്ഛ കഴിഞ്ഞ് സംസ്ക്കരിച്ചു. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ന്യൂയോർക്കിൽ വെടിവയ്പ്പ്- 2 പോലീസ് ഓഫീസർമാർ ഉൾപ്പെടെ മൂന്നു മരണം

ഹർലിം(ന്യൂയോർക്ക്): ഡൊമസ്റ്റിക് വയലൻസ് നടക്കുന്നു എന്നറിഞ്ഞു എത്തിചേർന്ന മൂന്നു പോലീസ് ഓഫീസർമാരെ പതിയിരുന്നാക്രമിച്ചതിനെ തുടർന്ന് രണ്ടു പോലീസ് ഓഫീസർമാർ കൊല്ലപ്പെട്ടു. പ്രതിയെന്ന സംശയിക്കുന്നയാളും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഈ മാസം പോലീസിനു നേരെ...

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.

ഡാളസ്: ബൈഡൻ ഭരണകൂടം അധികാരത്തിലെത്തി ഒരു വർഷം പൂർത്തിയായിട്ടും ഗ്യാസിന്റെയും, നിത്യോപയോഗ സാധനങ്ങളുടെയും വില നിയന്ത്രിക്കുന്നതിൽ തികഞ്ഞ പരാജയം. ഒരു വർഷം മുമ്പു ഉണ്ടായിരുന്ന ഗ്യാസിന്റെ വില(ഗ്യാലന് 2 ഡോളർ) ഇപ്പോൾ ഗ്യാലന്...

കഞ്ചാവ്‌ ചെടി കണ്ടെത്തി.

നിറമരുതൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന്‌ നൂറ്‌ മീറ്റര്‍ വടക്ക്‌ മാറി മൂച്ചിക്കല്‍ റോഡിന്‍റെ സമീപത്തുനിന്ന്‌ റോഡരികില്‍ മുളച്ചുപൊന്തിയ നിലയില്‍ ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ്‌ ചെടി കണ്ടെത്തി. എക്‌സൈസ്‌ സ്‌ട്രൈക്കിങ്‌ പാര്‍ട്ടിയിലുള്ള...

പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു

നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റല്‍ കം വനിതാ ലോഡ്ജ് 26 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വനിതാ...
WP2Social Auto Publish Powered By : XYZScripts.com
error: