കോട്ടയം കുമാരനല്ലൂരിൽ പിക് അപ് വാനിൻ്റെ ഡോറിൽ തട്ടി മറിഞ്ഞ് വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു . കുമാരനല്ലൂർ പൗർണ്ണമിയിൽ ഉണ്ണികൃഷ്ണൻ (55) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ചവിട്ടുവരിക്കും കുമാരനല്ലൂർ മേൽപാലത്തിനും ഇടയിൽ ഹരിതാ ഹോംസിനു സമീപമാണ് അപകടം നടന്നത്. കോട്ടയത്തുനിന്നും തിരികെ കുമാരനല്ലൂരിലുള്ള വീട്ടിലേയ്ക് സ്കൂട്ടറിൽ വരികയായിരുന്നു. ഈ സമയം വഴിയരികിൽ പാർക്കു ചെയ്തിരുന്ന പിക് അപ് വാനിൻ്റെ ഡോർ തുറക്കുകയും ഡോർ തലയിലിടിച്ച് ഉണ്ണികൃഷ്ണൻ റോഡിൽ തെറിച്ചു വീഴുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടനെ ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചുവെങ്കിലും ഓടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സംസ്കാരം നാളെ (ശനി )ഉച്ചയ്ക്കുശേഷം നടക്കും. )
പിക് അപ് വാനിൻ്റെ ഡോറിൽ തട്ടി മറിഞ്ഞ് വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു
Facebook Comments
COMMENTS
Facebook Comments