നിയന്ത്രണം വിട്ട പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
അങ്കമാലി കോതകുളങ്ങര പുത്തൻവീട്ടിൽ കേശവൻ നായരുടെ മകൻ
പ്രകാശൻ (52) ആണ് മരിച്ചത്.
ഇന്ന് രാവിലെ 7.30 ഓടെ കരയാം പറമ്പ് മൂക്കന്നൂർ റോഡിൽ കരയാംപറമ്പ് ആദം പബ്ളിക്ക് സ്ക്കൂളിന് സമീപമായിരുന്നു അപകടം.
കോതകുളങ്ങരയിലെ വീട്ടിൽ നിന്നും മൂക്കന്നൂരിലെ ജോലി സ്ഥലത്തേയ്ക്ക് പോകുന്ന വഴിയാണ് അപകടം നടന്നത് .
മൂക്കന്നൂർ ഭാഗത്ത് നിന്നും വന്ന പിക്കപ്പ് വാൻ നിയന്ത്രണംതെറ്റിയാണ് അപകടം ഉണ്ടായത്.
തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.