ചങ്ങനാശ്ശേരി തുരുത്തി എം.സി റോഡിൽ പിക്കപ്പ് വാനും,കാറും, സ്കൂട്ടറുകളും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. സ്കൂട്ടർ യാത്രികരായ 3 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ചങ്ങനാശേരിയിൽനിന്നും കോട്ടയം ഭാഗത്തേക്ക് വന്ന കാറും എതിർദിശയിലേക്ക് പോയ പിക്കപ്പ് വാനും നിയന്ത്രണംവിട്ട് കൂട്ടിയിടിക്കുകയായിരുന്നു, ഇടിയുടെ ആഘാതത്തിൽ റോഡിൽ വട്ടംകറങ്ങിയ വാഹനത്തിലേക്ക് പുറകെ വന്ന സ്കൂട്ടറുകൾ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരായ രണ്ട് പേരെ കോട്ടയം ജില്ലാ ആശുപത്രിയിലും, ഒരാളെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല പിക് വാനിലും, കാറിലും ഡ്രൈവർമാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇരുവർക്കും അപകടത്തിൽ പരിക്കേറ്റിട്ടില്ല അപകടത്തെ തുടർന്ന് റോഡിൽ പടർന്ന ഓയിൽ ചങ്ങനാശ്ശേരി ഫയർഫോഴ്സ് എത്തി നീക്കം ചെയ്തു.