17.1 C
New York
Wednesday, September 22, 2021
Home Kerala പികെ കുഞ്ഞാലിക്കുട്ടിയുൾപ്പെട്ട കളളപ്പണക്കേസിൽ തെളിവ് നൽകാൻ മുൻ മന്ത്രി കെ.ടി.ജലീൽ എൻഫോഴ്സ്മെന്‍റ് ഓഫീസിൽ ഇന്ന് വീണ്ടും...

പികെ കുഞ്ഞാലിക്കുട്ടിയുൾപ്പെട്ട കളളപ്പണക്കേസിൽ തെളിവ് നൽകാൻ മുൻ മന്ത്രി കെ.ടി.ജലീൽ എൻഫോഴ്സ്മെന്‍റ് ഓഫീസിൽ ഇന്ന് വീണ്ടും ഹാജരാകും.

കൊച്ചി: സിപിഎം തളളിപ്പറഞ്ഞെങ്കിലും പികെ കുഞ്ഞാലിക്കുട്ടിയുൾപ്പെട്ട കളളപ്പണക്കേസിൽ തെളിവ് നൽകാൻ മുൻ മന്ത്രി കെ.ടി.ജലീൽ എൻഫോഴ്സ്മെന്‍റ് ഓഫീസിൽ ഇന്ന് വീണ്ടും ഹാജരാകും. ചന്ദ്രികയുടെ മറവിലൂടെ നടത്തിയ കളളപ്പണ ഇടപാടിലടക്കം ലീഗീനും കുഞ്ഞാലിക്കുട്ടിക്കും എതിരായി കൈവശമുളള തെളിവുകൾ ഹാജരാക്കാൻ ഇഡി ജലീലിനോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞയാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരായി ജലീൽ നൽകിയ മൊഴിയുടെ തുടർച്ചയായിട്ടാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്.

മലപ്പുറത്തെ എ.ആർ നഗർ സഹകരണബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ നിക്ഷേപവുമായി ബന്ധപ്പെട്ടും ജലീൽ ആരോപണം ഉന്നയിച്ചിരുന്നു.

ഇതിലും ഇഡിക്ക് തെളിവ് നൽകുമെന്ന ജലീലിന്‍റെ പ്രസ്താവനയാണ് മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും ചൊടിപ്പിച്ചത്.

സഹകരണമേഖലയിൽ കടന്നുകയറാൻ കേന്ദ്ര ഏജൻസിക്ക് ജലീൽ വഴിയൊരുക്കിയെന്നാണ് പ്രധാന വിമർശനം. എന്നാൽ താൻ അങ്ങോട്ട് പോയി തെളിവ് കൊടുക്കുകയല്ല ഇ.ഡി നൽകിയ നോട്ടീസിന്‍റെ അടിസ്ഥാനത്തിൽ ഹാജരാവുകയാണെന്നാണ് ജലീലിന്‍റെ നിലപാട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: