17.1 C
New York
Wednesday, January 19, 2022
Home Kerala പിഎസ് സി കോപ്പിയടി വിവാദം പാർട്ടിക്ക് തിരിച്ചടിയായി. വിമർശനവുമായി മുഖ്യമന്ത്രി.

പിഎസ് സി കോപ്പിയടി വിവാദം പാർട്ടിക്ക് തിരിച്ചടിയായി. വിമർശനവുമായി മുഖ്യമന്ത്രി.

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനവുമായി പിണറായി വിജയൻ. പിഎസ് സി കോപ്പിയടി വിവാദം പാർട്ടിക്ക് തിരിച്ചടിയായി. കോർപറേഷൻ നികുതി വെട്ടിപ്പു കേസും പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം വിമർശിച്ചു. ജില്ലാ സമ്മേളന ഉദ്ഘാടന പ്രസംഗത്തിനുശേഷം പ്രതിനിധികളെ അഭിസംബോധന ചെയ്തപ്പോഴാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ. നഗരമേഖലയിലും ചിറയിൻകീഴ് താലുക്കിലും ബിജെപി മുന്നേറുന്നുണ്ട്. ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും പിണറായി വിജയൻ പറഞ്ഞു. വിഭാഗീയത ഇല്ലാതായെങ്കിലും ചിലർ തുരുത്തുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഫേസ്‌ബുക്കിൽ ആളെ കൂട്ടലല്ല സംഘടനാ പ്രവർത്തനം. ഫേസ്‌ബുക്ക് വ്യക്തി ആരാധനയ്ക്ക് ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ശരിയായ നിലപാട് എടുക്കാൻ കഴിഞ്ഞോയെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...

54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം, പാലക്കാട്...

കർശന നിയന്ത്രണങ്ങളോടെ ഈ വർഷത്തെ മാമാങ്ക മഹോത്സവത്തിന് നാളെ തുടക്കമാകും.

തിരുന്നാവായ: കോവിഡ് മാനദന്ധങ്ങൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ ഈ വർഷത്തെ മാമാങ്ക മഹോത്സവത്തിന് നാളെ അങ്ങാടിപ്പുറം ചാവേര്‍ത്തറയിൽ തുടക്കമാകും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മാമാങ്ക ഉത്സവം ചാവേർത്തറയിൽ മലയാളം സര്‍വകലാശാല വൈസ്...

കുറഞ്ഞ ചെലവിൽ പരിശോധന, പണമില്ലാതെയും ടെസ്റ്റ്. പക്ഷേ, നാട്ടുകാർ എത്തുന്നില്ല.

നമ്മൾ അറിഞ്ഞിരിക്കണം മലപ്പുറത്തെ ഈ പബ്ലിക് ഹെൽത്ത് ലാബിനേക്കുറിച്ച്.മലപ്പുറം: സ്വകാര്യ ലാബുകളിലേക്കാളും കുറഞ്ഞ നിരക്കിൽ വിവിധ ടെസ്റ്റുകൾ നടത്താനുള്ള സൗകര്യമുണ്ടായിട്ടും സിവിൽ സ്റ്റേഷനുള്ളിലെ പബ്ലിക് ഹെൽത്ത് ലാബിൽ ആളുകളെത്തുന്നില്ല. സിവിൽ സ്റ്റേഷന് ഉള്ളിലായതിനാൽ...
WP2Social Auto Publish Powered By : XYZScripts.com
error: