കണ്ണൂർ:തൻ്റെ രാഷ്ട്രീയപ്രവേശനം ഒമ്പതുവർഷത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ആണെന്ന് ഇ ശ്രീധരൻ പറഞ്ഞു. ഇപ്പോഴത്തെ ഭരണത്തിൽ നിരാശയുണ്ട്. കേരളത്തിൽ വികസനപദ്ധതികൾ ഇല്ല. കേരളത്തിൻറെ വികസനത്തിനു ബിജെപി വരണമെന്നും ശ്രീധരൻ പറഞ്ഞു. പാർട്ടി പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.