പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി 2021 ജൂൺ 30 വരെ നീട്ടി സമയപരിധി മാർച്ച് 31 ന് അവസാനിക്കാനിരിക്കെയാണ് സമയം നീട്ടി നൽകിയത്. കൊറോണ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ സമയം നീട്ടിനൽകിയത്. ആദ്യം പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി 2017 ഓഗസ്റ്റ് 31 ആയിരുന്നു. പിന്നീട് ഈ തീയതി നീട്ടുകയായിരുന്നു. ആധാർ-പാൻ ലിങ്ക് ചെയ്യാതെ ഐടി റിട്ടേൺസ് ഫയൽ ചെയ്യാൻ സാധിക്കുമെങ്കിലും റിട്ടേൺ പ്രൊസസ് ആവില്ലെന്നാണ് അറിയിപ്പ്. ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ആദായ നികുതി വകുപ്പ് സെക്ഷൻ 139 എഎഎ(2) വകുപ്പുപ്രകാരം സാങ്കേതികപരമായി പാൻ അസാധുവാകും.