പാലാ സീറ്റിൽ തർക്കത്തിന്റെ ആവശ്യമില്ലെന്ന് എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ മാസ്റ്റർ.
സിറ്റിങ് സീറ്റുകളിൽ വിജയിച്ച ഘടകകക്ഷികളെ അവിടെ തന്നെ മത്സരിപ്പിക്കുക എന്നുളളതാണ് ഇടതുമുന്നണിയുടെ രീതി.
സീറ്റിന്റെ കാര്യത്തിൽ എൻസിപി തർക്കം ഉന്നയിച്ചിട്ടില്ലെന്നും ഒത്തുതീർപ്പെന്ന പ്രശ്നമുദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫുമായി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ല.
പാലാ സീറ്റിൽ ഒരു തർക്കത്തിന്റെ ആവശ്യമില്ല. അതത് പാർട്ടികൾ മത്സരിച്ച് വിജയിച്ച സീറ്റുകളിൽ അതത് പാർട്ടികൾ തന്നെ മത്സരിക്കണമെന്നുളളതാണ് ഇടതുപക്ഷ മുന്നണിയുടെ തീരുമാനം.
ആ തീരുമാനമനുസരിച്ച് എൻ.സി.പി. ജയിച്ച സീറ്റാണ് പാല. അതുകൊണ്ട് പാലയിൽ എൻ.സി.പി. തന്നെ മത്സരിക്കും. സിറ്റിങ് സീറ്റുകൾ വിട്ടുകളയുന്ന നടപടി ആരും സ്വീകരിക്കാറില്ലന്നും അദ്ദേഹം പറഞ്ഞു