പാലാ സീറ്റിൽ താൻ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പൻ തൻ്റെ സീറ്റ് ആണ് പാല.എപ്പോളും പിന്നാലെ നടന്നു ചോദിക്കേണ്ട കാര്യമില്ല.സീറ്റ് തരില്ല എന്ന് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞിട്ടില്ലന്നും കുട്ടനാട്ടിൽ താൻ മത്സരിക്കില്ലന്നും കാപ്പൻ പറഞ്ഞു. 27 ന് ചേരുന്ന എൽഡിഎഫ് യോഗത്തിൽ പങ്കെടുക്കുമെന്ന് കാപ്പൻ അറിയിച്ചു. എൻസിപിയിൽ വിമത യോഗം അസാധാരണമാണ്. ശരത് പവാർ വിളിച്ചാൽ ഉടൻ മുംബൈക്ക് പോകുമെന്നും കാപ്പൻ പറഞ്ഞു.